ചിതറ: കേരള സർക്കാരും വ്യവസായ വാണിജ്യ വകുപ്പും ജില്ലാ പഞ്ചായത്തും താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി പഞ്ചായത്ത് തല സംരംഭകത്വ ശിൽപ്പശാല ചിതറ ഗ്രാമപ്പഞ്ചായത്തിൽ സംഘടിപ്പിച്ചു.
സ്റ്റാൻറിംഗ് കമ്മിറ്റി വികസന ഷിബുവിൻ്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ശിൽപ ശാല ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ശ്രീ മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ശിൽപ്പശാലക്ക് പഞ്ചായത്ത് അംഗമായ അമ്മൂട്ടി മോഹനൻ, വളവുപച്ച സന്തോഷ്, രാജീവ് കൂരപ്പള്ളി,ജനനി,സിന്ധു വട്ടമുറ്റം തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
തുടർന്ന് വെട്ടിക്കവല വ്യവസായ വികസന ഓഫീസർ മുഹമ്മദ് റാസി വ്യവസായ വകുപ്പ് സംരംഭക മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികൾ, ഡിജിറ്റൽ മാർക്കറ്റിംഗ് സാധ്യതകൾ, സംരംഭത്തിന് ആവശ്യമായ ലൈസൻസ് ,ക്ലിയറൻസ് എന്നിവയ്ക്ക് ആവശ്യമായ ക്ലാസ് എടുക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.