കോഴിക്കോട് : കൊല്ലം ആസ്ഥാനമായിട്ടുള്ള കവിതാ സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് പത്ര പ്രവർത്തകനും , എറണാകുളം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സ് അർഹനായി.
ഈ മാസം 13ന് ഞായറാഴ്ച സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ കോഴിക്കോട് കൈരളി - ശ്രീ തീയേറ്റർ സമുച്ചയത്തിലെ "വേദി ഓഡിറ്റോറിയത്തിൽ" നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, എ. കെ. ശശീന്ദ്രൻ,മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ,എം. കെ രാഘവൻ എം. പി,തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ,ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് കവിത ഗ്രൂപ്പ് ദേശീയ പ്രസിഡന്റും, പ്രശസ്ത നോവലിസ്റ്റും, കലാ -സാംസ്‌കാരിക പ്രവർത്തകയുമായ ബദരി പുനലൂർ പറഞ്ഞു.കോതമംഗലം മാലിപ്പാറ സ്വദേശിയായ ഏബിൾ, കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റുമാണ്.13ന് കോഴിക്കോട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.