കാക്കനാട് : തൃക്കാക്കര മുനിസിപ്പൽ പ്രധിനിധി സഭ കാക്കനാട് എസ് എൻ ഡി .പി ഹാളിൽ വെച്ച് നടന്നു.
തൃക്കാക്കര മണ്ഡലം പ്രസിഡണ്ട് ഷിഹാബ് പടനാട്ട് അധ്യക്ഷത വഹിച്ചു. ട്രഷറർ നാസർ എളമന പ്രതിനിസഭ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി സിറാജ് എൻ എ സ്വാഗതം ആശംസിച്ചു .യോഗത്തിൽ മെട്രോ നിർമ്മാണം,കാക്കനാട് ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ഇടറോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും,തൃക്കാക്കര മുനിസിപ്പൽ പ്രദേശത്തെ മാലിന്യപ്രശ്നത്തിന് ഫലപ്രദമായ നടപടിയെടുക്കണമെന്നും തൃക്കാക്കര ഹെൽത്ത് സെൻററിന് പുതിയ കെട്ടിടം നിർമിക്കാൻ അധികാരികൾ ആവശ്യപ്പെട്ട പ്രമേയങ്ങൾ അവതരിപ്പിച്ചു.
മണ്ഡലം വൈസ് പ്രസിഡൻറ് റഷീദ് പാറപ്പുറം, ജോയിൻറ് സെക്രട്ടറി അൽത്താഫ് എം. എ, ട്രഷറർ ഹാരിസ് പഞ്ഞിക്കാരൻ എന്നിവർ സംസാരിച്ചു.തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റിയുടെ പ്രസിഡൻറ് നസീർ പിഎം,വൈസ് പ്രസിഡൻ്റ് ഉസ്മാൻ വാഴക്കാല,സെക്രട്ടറി റഫീഖ് ടി പി,ജോയിൻ്റ് സെക്രട്ടറി സഹദ്' പി. കെ, ട്രഷറർ കൊച്ചുണ്ണി,കമ്മറ്റി അംഗങ്ങൾ ഹക്കിം പി.എം. മജിദ് മൂലയിൽ എന്നിവരെ തെരഞ്ഞടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.