കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം:കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്കൊരുങ്ങി മോട്ടോർ വാഹനവകുപ്പ്.

കാടിൻ്റെ പിൻസീറ്റിൽ കുട്ടികൾക്ക് ബെൽറ്റ്, പ്രത്യേക ഇരിപ്പിടവും നാല് വയസിനു മുകളിലുള്ള കുട്ടികൾക്ക് ബൈക്കിൽ ഹെൽമറും നിർത്തും. കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എയർബാഗ് മുഖാമുഖം വന്നതിനെ തുടർന്ന് മാതാവിൻ്റെ മടിയിലിരുന്ന രണ്ട് വയസ്സുകാരി ശ്വാസംമുട്ടി മരിച്ചതിനെ തുടർന്നാണ് നടപടി. ഘട്ടംഘട്ടമായി ഇതു നടപ്പാക്കുമെന്ന് ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു അറിയിച്ചു.

ഒക്ടോബറിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടുമ്പോൾ ഇതു സംബന്ധിച്ച് ബോധവൽക്കരണം നടത്തും. തുടർന്ന് നവംബറിൽ മുന്നറിയിപ്പ് നൽകിയശേഷം ഡിസംബർ മുതൽ പിഴയോടെ നിയമം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നാലു വയസിൽ താഴെയുള്ള കുട്ടികൾക്ക് കാറുകളുടെ പിൻസീറ്റിൽ പ്രായത്തിന് അനുസരിച്ച്, ബെൽറ്റ് ഉൾപ്പെടുന്ന പ്രത്യേക ഇരിപ്പിടം (ചൈൽഡ് റിസ്‌ട്രെയിൻറ് സിസ്റ്റം) സജ്ജീകരിക്കണം. നാല് മുതൽ 14 വയസ്സ് വരെ, 135 സെ.മീയിൽ താഴെ ഉയരമുള്ള കുട്ടികൾ കാറിൻ്റെ പിൻസീറ്റിൽ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ധരിച്ചു വേണം ഇരിക്കാൻ. 

സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഡ്രൈവർ ഉറപ്പാക്കണം. ഇരുചക്രവാഹനങ്ങളിൽ നാല് വയസിനു മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാണ്. കുട്ടികളെ ചേർത്തുവയ്ക്കുന്ന മാതാപിതാക്കളുടെ സുരക്ഷാ ബെൽറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ കുട്ടികൾ ഉറങ്ങുന്ന സാഹചര്യം ഉള്ളതാണ് ഈ നിർദ്ദേശം. കുട്ടികൾക്ക് ഏതെങ്കിലും തരത്തിൽ അപകടമുണ്ടായാൽ ഡ്രൈവർക്കായിരിക്കും പൂർണ്ണ ഉത്തരവാദിത്തമെന്നും അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !