മദ്രസ വിഷയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ നിലപാട് തള്ളി; കെ.സുരേന്ദ്രൻ.

തിരുവനന്തപുരം: മദ്രസ വിഷയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ നിലപാട് തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

കേരളത്തിലെ മദ്രസകൾക്ക് സർക്കാരിൻ്റെ സഹായം ലഭിക്കുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ മദ്രസകൾക്ക് സഹായം ലഭിക്കുമെന്നായിരുന്നു ബാലാവകാശ കമ്മീഷൻ വാദം. 'കേരളത്തിലെ മദ്രസകൾ സർക്കാർ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. അവ മതസ്ഥാപനങ്ങളാണ്, ഇവിടെയുള്ള കുട്ടികൾ സ്കൂളുകളിലും പോകുന്നുണ്ട്. ഇത് കേരളത്തെ ബാധിക്കുന്ന വിഷയമല്ല. മറ്റ് സംസ്ഥാനങ്ങളിലാണ് സർക്കാർ സഹായം. കേരളത്തിലെ മദ്രസകളെ കുറിച്ചല്ല ബാലാവകാശ കമ്മീഷൻ പറയുന്നതെ'ന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

മദ്രസകൾക്ക് ധനസഹായം നൽകരുതെന്ന നിർദ്ദേശവുമായി കമ്മീഷൻ തലവൻ പ്രിയങ്ക് കാൻഗോ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ചീഫ് സെക്രട്ടറിമാർക്കും കത്തയച്ചിരുന്നു. മദ്രസബോർഡുകൾ നിർത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിർദ്ദേശമുണ്ട്. മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കത്ത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !