കോഴിക്കോട്: സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും ഒരേ തൂവൽ പക്ഷികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മുസ്ലീം ലീഗ് കമ്മ്യൂണിസ്റ്റ് വിരുദ്ധതക്കായി ഇത്തരം വർഗീയ കക്ഷികളുമായി കൂട്ടുകൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജൻ എഴുതിയ പുസ്തകം 'കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗിനെയും ജമാഅത്തെ ഇസ്ലാമിനെയും ഒരേ കണ്ണ് കൊണ്ട് കാണരുത്. ജമാഅത്തെ ഇസ്ലാമിൻ്റെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമാണ്.
ലീഗ് റിഫോമിസ്റ്റ് പ്രസ്ഥാനവും. ജമാ അത്തെ ഇസ്ലാമിക് രാജ്യത്തിന് പുറത്തെ ഭീകര സംഘടനകളുമായി ബന്ധമുണ്ട്. ലീഗിന് ഇന്ത്യക്ക് പുറത്തു സഖ്യമില്ല. ജമാഅത്തെ ഇസ്ലാമിക് വേണ്ടത് ഇസ്ലാമിക സാർവ്വ ദേശീയതയാണ്. ലീഗിന് അങ്ങനെ അല്ല. ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും ഒരേ തൂവൽ പക്ഷികളാണ്. ലീഗ് കമ്മ്യൂണിസ്റ്റ് വിരുദ്ധതക്കായി ഇത്തരം വർഗീയ കക്ഷികളുമായി കൂട്ടുകൂടുകയാണ്'– മുഖ്യമന്ത്രി പറഞ്ഞു.
'മലബാർ കലാപം മാപ്പിള ലഹളയല്ല, അത് ജന്മിത്വത്തിൻ്റെ സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടമാണ്'. ഖിലാഫത്തിൻ്റെ ഭാഗമായാണ് മാപ്പിള കുടിയാൻമാർ അധികം വന്നത്. അതിൻ്റെ വീഴ്ചകളും എടുത്തു പറയുന്നുണ്ട്. വാഗൺ ട്രാജഡിയുടെ വിശദാംശങ്ങൾ പുസ്തകത്തിലുണ്ട്. പൗരത്വ പ്രശ്‌നവും കൃതി ചർച്ച ചെയ്യുന്നു. മുസ്‌ലിം സമൂഹം നേരിടുന്ന വിഷയങ്ങളിലേക്ക് ജയരാജൻ്റെ പുസ്തകം വിരൽചൂണ്ടുന്നു.
വിദ്യാഭ്യാസമേഖലയിലെ ശോചനീയാവസ്ഥ ചർച്ച ചെയ്യുന്നുണ്ട്. അത് എങ്ങനെ പരിഹരിക്കപ്പെട്ടു എന്നും പുസ്തകം പറയുന്നുണ്ട്. ദേശീയ മുസ്‌ലിംകൾ, മുസ്‌ലിം ലീഗ്, കമ്യൂണിസ്റ്റ് ഇങ്ങനെ മൂന്നായി തൻ്റെ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. ലീഗിനോടുള്ള കോൺഗ്രസ് സമീപനങ്ങളിലെ മാറ്റങ്ങളും പുസ്തകത്തിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.