വയനാട്: വയനാടിനെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി വക്താവ്.
വയനാട്ടിൽ അഞ്ഞൂറിലധികം സ്ത്രീകൾ ബാലത്സംഗത്തിന് ഇരയായെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. എംപി രാഹുൽ ഗാന്ധി ഇരകൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെങ്കിൽ വയനാടിനെ ലഹരി കേന്ദ്രമാക്കി മാറ്റിയെന്നും ആരോപണമുണ്ട്. എക്‌സിലൂടെയാണ് വിമർശനം.
എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി വയനാടിൻ്റെ ജനവിധിയെ വഞ്ചിച്ചു. വയനാടിനെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റി. 500 ലക്ഷം ബലത്സംഗ കേസുകൾ നടന്നിട്ടും ഇരകളെ ആശ്വസിപ്പിക്കാൻ ഒരു സന്ദർശനം പോലും രാഹുൽ നടത്തിയില്ല. 2019 ൽ 17 പേരുടേയും 2021 എൽ 53 പേരുടേയും 2022 ൽ 28 പേരുടേയും 2024-ൽ നൂറുകണക്കിന് ആളുകൾ മരണത്തിലേക്ക് നയിച്ചു ഉരുൾപൊട്ടൽ മുന്നറിയിപ്പുകൾ നൽകി.
ജനങ്ങളെ നിസ്സാരമായി കാണുകയും വോട്ട് ബാങ്ക് ഉറപ്പിക്കുന്നതിലൂടെ വർഗീയ രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നു.പ്രിയങ്കാ ഗാന്ധിയുടെ അരങ്ങേറ്റം പൂർണ്ണമായും തള്ളപ്പെടും. ഇത്തവണ ജനങ്ങൾ ഉത്തരം നൽകും!', എന്നാണ് പ്രദീപ് ഭണ്ഡാരി എക്‌സിൽ. ആരോപണത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. അതിമനോഹരമായ, സംസ്‌കാരസമ്പന്നമായ ഒരുനാടാണ് വയനാട്.
അവിടെ യാതൊരു തെറ്റായ പ്രവണതകളും നടക്കുന്നില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടെന്ന് വരുത്തി തീർത്തത് വയനാടിനെയും കേരളത്തേയും അപമാനിക്കുന്നതിന് തുല്ല്യമാണ്. അതിനെ അംഗീകരിക്കുന്നില്ല. രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ വയനാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉയർന്നുവന്നപ്പോഴെല്ലാം കേന്ദ്ര സംസ്ഥാന സർക്കാരുകൾ സമീപിച്ചിട്ടുണ്ട്. പാർലമെൻ്റിൽ ഉന്നയിച്ചിട്ടുണ്ട്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്' എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.