ചെന്നൈ: ചെന്നൈ എയർ ഷോയ്ക്ക് ശേഷമുള്ള തിക്കും തിരക്കും കനത്ത ചൂടും കാരണം മരിച്ചവരുടെ എണ്ണം അഞ്ചായി.
ഇരുന്നൂറിലധികം പേർ തളർന്നു വീണു. 100 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയർ ഷോ കാണാൻ മറീന ബീച്ചിൽ തടിച്ചുകൂടിയ ജനങ്ങളാണ് തിക്കിലും തിരക്കിലും പെട്ടത്. ശ്രീനിവാസൻ(48), കാർത്തികേയൻ(34), ബാബു(56) തുടങ്ങിയവരാണ് മരിച്ചത്. വന് ജനക്കൂട്ടമായിരുന്നു ഇന്ത്യൻ എയർഫോഴ്‌സിൻ്റെ എയർ ഷോ കാണാനെത്തിയത്. ഏകദേശം 13 ലക്ഷത്തോളം ആളുകളുടെ പരിപാടിയാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാവിലെ ഏഴ് മണി മുതൽ എയർ ഷോ കാണാൻ ആളുകൾ എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ഷോ അവസാനിച്ചതോടെ എല്ലാവരും ഒരുമിച്ച് പുറത്തേക്കിറങ്ങാൻ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു. കനത്ത ചൂടും ആളുകളും കുഴഞ്ഞുവീഴുന്നതിന് കാരണമായി.
വ്യോമസേനയുടെ 92-ാം വാർഷികത്തോടനുബന്ധിച്ച് മറീന ബീച്ചിൽ സംഘടിപ്പിച്ച പരിപാടിയാണ് ദുരന്തത്തിൽ കലാശിച്ചത്. രാവിലെ 11 മണിക്കാരംഭിച്ച പരിപാടിയിൽ മുഖ്യമന്ത്രി എം കെ സ്റ്റാൻലിൻ ഉൾപ്പടെയുളള നിരവധി വിവിഐപികൾ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.