പാലാ:അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ 2024 വർഷത്തെ നവരാത്രി ആഘോഷവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ഒക്ടോബർ 6 ഞായറാഴ്ച ആരംഭിക്കും. ഗുരുവായൂർ മുൻ മേൽശാന്തിയും പ്രശസ്ത ഭാഗവത ആചാര്യനുമായ ബ്രഹ്മശ്രീ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി ആണ് യജ്ഞാചര്യൻ.
യജ്ഞത്തിൻ്റെ ആദ്യ ദിനമായ ഒക്ടോബർ 6 ന് രാവിലെ കലവറ നിറയ്ക്കൽ വൈകിട്ട് 6.30 ന് ഗുരുവായൂർ മുൻ മേൽശാന്തി ബ്രഹ്മശ്രീ തോട്ടം ശിവകരൻ നമ്പൂതിരി ദീപപ്രോജ്ജ്വലനവും അനുഗ്രഹ പ്രഭാഷണവും നടത്തും. ഒക്ടോബർ 8 ന് വൈകിട്ട് 5.30 മുതൽ വിദ്യാഗോപാല മന്ത്രാർച്ചന, 9 ബുധനാഴ്ച വൈകിട്ട് നരസിംഹാവതാരം, 10 വ്യാഴാഴ്ച വൈകിട്ട് ശ്രീകൃഷ്ണ അവതാരം,ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ പൂജവയ്പ്പ്, 11 ന് രുഗ്മിണീ സ്വയവരം, തിരുവാതിര, 12 മഹാനവമി സർവ്വൈശ്വര്യ പൂജ, 13 ഞായറാഴ്ച വിജയദശമി വിദ്യാരംഭം, അവഭൃതസ്നാനം, മഹാപ്രസാദഊട്ട് സമാപനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.