ഡൽഹി: ഇന്ത്യയെ വെട്ടി ഭാരതമാക്കിയും നിറം മാറ്റിയും ബിഎസ്എൻഎലിൻ്റെ പുതിയ ലോഗോ.
'കണക്ടിംഗ് ഇന്ത്യ' എന്ന ബിഎസ്എൻഎലിൻ്റെ ടാഗ്ലൈനാണ് 'കണക്ടിംഗ് ഭാരത്' എന്ന് മാറ്റി. പഴയ ലോഗോയിലെ നീല, ചുവപ്പ് നിറങ്ങൾക്ക് പകരം നീല, ദേശീയ പതാകയിലെ നിറങ്ങളായ വെള്ള, പച്ച, കുങ്കുമം എന്നിവ പുതിയ ലോഗോയിലാണ്. നേരത്തെ ദൂരദർശൻ്റെ ലോഗോ കാവിനിറമാക്കിയതും ജി20 ഉച്ചകോടിയുടെ ക്ഷണക്കത്തിൽ ഇന്ത്യയ്ക്കു പകരം ഭാരതമെന്ന് പ്രയോഗിച്ചതും വിവാദത്തിലായിരുന്നു.
രാജ്യത്താകെ 4ജി നെറ്റ്‌വർക്ക് നൽകുന്നതിൻ്റെ ഉദ്ഘാടന പരിപാടിയിലാണ് ബിഎസ്എൻഎലിൻ്റെ പുതിയ ലോഗോ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പുറത്തിറക്കിയത്. സ്പാം ബ്ലോക്കിങ്, വൈഫൈ റോമിംഗ് സർവീസ്, ഇൻട്രാനെറ്റ് ടിവി തുടങ്ങി ഏഴ് പുതിയ സർവീസുകളും ബിഎസ്എൻഎൽ പുറത്തിറക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.