ബെംഗളൂരു: ബെംഗളൂരുവില്‍ കഴിഞ്ഞദിവസം മുതല്‍ കനത്തമഴയാണ്. തുടര്‍ച്ചയായി മഴ പെയ്തതോടെ നഗരത്തിലെ പലറോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതിനിടെ റോഡില്‍ നേരത്തെയുണ്ടായിരുന്ന കുഴികളിലും വെള്ളംനിറഞ്ഞതോടെ അപകടഭീഷണി വര്‍ധിച്ചു. ഇത്തരത്തില്‍ റോഡിലെ വെള്ളംനിറഞ്ഞ കുഴിയില്‍വീണ ഒരു ഭിന്നശേഷിക്കാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.
സ്കൂട്ടര്‍ യാത്രക്കാരിയായ ഭിന്നശേഷിക്കാരിയാണ് റോഡിലെ വെള്ളക്കെട്ടില്‍ കുഴിയില്‍വീണത്. മുച്ചക്ര സ്കൂട്ടറിലെത്തിയ യുവതി സ്കൂട്ടര്‍ വെള്ളക്കെട്ടിലെ കുഴിയില്വീണതോടെ നിയന്ത്രണംനഷ്ടമായി റോഡിലെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. ബെംഗളൂരുവിലെ കിഴക്കന്‍ മേഖലയായ വര്ത്തൂറിലായിരുന്നു സംഭവം. വെള്ളത്തില്‍വീണ യുവതിയെ നാട്ടുകാര്‍ ഓടിയെത്തിയാണ് സഹായിച്ചത്. ഓടിയെത്തിയവര്‍ യുവതിയെ വെള്ളത്തില്‍നിന്ന് എഴുന്നേല്‍പ്പിക്കുന്നതും തുടര്‍ന്ന് ക്രച്ചസ് നല്കി റോഡരികിലേക്ക് മാറ്റിനിര്‍ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
അതേസമയം, ഭിന്നശേഷിക്കാരി അപകടത്തില്‍പ്പെട്ട വീഡിയോ വൈറലായതോടെ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷനെതിരേ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.