തിരുവനന്തപുരം: 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന 'എൻ്റെ ഭൂമി' സംയോജിത പോർട്ടലിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകൾ ചേർന്ന് നടപ്പാക്കുന്ന 'എൻ്റെ ഭൂമി' സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനത്തിലൂടെ രാജ്യത്തെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനമാണ് യാഥാർത്ഥ്യമായത്. വളരെ സന്തോഷകരവും അഭിമാനകരവുമായ ചടങ്ങാണിത്. എല്ലാവരെയും ഒരുപോലെ ആഹ്ലാദം കൊള്ളിക്കുന്ന പദ്ധതിയാണിത്.
പദ്ധതി എത്രയും പെട്ടന്ന് നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ ആദ്യ ഡിജിറ്റൽ സംവിധാനമാണിത്. പൊട്ടൽ ആരംഭിക്കുന്നത് ഭൂമിയുമായി എല്ലാ അസ്വസ്ഥതകൾക്കും പരിഹാരമാകും. ഭൂരേഖ ഒറ്റ ക്ലിക്കിൽ ഏവർക്കും ലഭ്യമാകും എന്നതാണ് ഇതിൻ്റെ പ്രത്യേകത. അവകാശികളുടെ അവകാശം ഒരാൾക്ക് ഹനിക്കാൻ കഴിയില്ല. പോർട്ടൽ വരുന്നതോടെ ജനങ്ങൾക്ക് ഗുണകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വിവിധ വകുപ്പുകളാണ് പ്രവർത്തിക്കുന്നത്. ഓരോ വകുപ്പും വിവിധ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. നീതിയോടെ ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുക എന്നതാണ് സർക്കാർ ഉത്തരവാദിത്തം. നീതിപൂർവം കാര്യങ്ങൾ നിർവഹിക്കുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥർ. എന്നാൽ എല്ലാവരും അങ്ങനെ ആണെന്ന് പറയാനാവില്ല.
കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്രദമാവുക എന്നതാണ് എല്ലാവരും മനസ്സിലാക്കേണ്ട കാര്യം. സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം കൂടുതൽ വർധിപ്പിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം- മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.