ബംഗളൂരു: ബംഗളൂരുവിൽ കെട്ടിടം തകർന്നുവീണ അപകടത്തിൽ 3 മരണം.
15 പേർ കുടുങ്ങിക്കിടക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിഴക്കൻ ബംഗളൂരുവിലെ ഹോറമാവ് അഗാര ഏരിയയിലാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കെട്ടിടം പൂർണമായി തകർന്നു വീണു. കനത്ത മഴയെത്തുടർന്നാണ് കെട്ടിടം തകർന്നുവീണതെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയും എസ്ഡിആർഎഫ് സംഘങ്ങളും സ്ഥലത്തുണ്ട്. 3 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.
ആറുനില കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടം തകർന്നുവീഴുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.