തിരുവനന്തപുരം; പാറശാല കിണർമുക്ക് സ്വദേശികളായ സെൽവരാജും (45), ഭാര്യ പ്രിയയും (40) മരിച്ച സംഭവത്തിൽ വഴിത്തിരിവ്.
ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നു പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ദമ്പതികളുടെ സാമ്പത്തിക ബാധ്യതകൾ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇതും വായിക്കുക രാഷ്ട്രീയത്തിൽ വരവറിയിച്ച് വിജയ്, പാറശാലയിൽ വ്ലോഗർ ദമ്പതിമാരുടെ മരണം–ഇന്നത്തെ പ്രധാന വാർത്തകൾ പ്രിയയെ കഴുത്തുഞെരിക്കാൻ സെൽവരാജ് ഉപയോഗിച്ച കയർ വീട്ടിൽനിന്നു കണ്ടെത്തി.
ദമ്പതികൾ യുട്യൂബിൽ സജീവമായിരുന്നു. 2 ദിവസം മുമ്പ് ഇവർ യുട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ മരിക്കാൻ തയ്യാറെടുക്കുകയാണെന്ന സൂചനയുള്ള വരികളുണ്ടായിരുന്നു. സെൽവരാജിനെ തൂങ്ങിയനിലയിലും ഭാര്യയെ കട്ടിലിൽ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. വീട്ടിലെ വിശേഷങ്ങളാണ് ചെറിയ വിഡിയോകളായി അപ്‌ലോഡ് ചെയ്തത്. അവസാന വിഡിയോ അപ്‌ലോഡ് ചെയ്തത് 25നാണ്.
ഇരുവർക്കും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നു നാട്ടുകാർ പറഞ്ഞു. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. എറണാകുളത്തു ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചു. മകൻ നാട്ടിലെത്തിയപ്പോഴാണു മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.