തിരുവനന്തപുരം: കോവളത്ത് ബ്രേക്ക് നഷ്ടപ്പെട്ട വാൻ കയറ്റിൽനിന്ന് പിന്നോട്ടിറങ്ങി. ഈ വാൻ കെട്ടിവലിക്കാൻ പിടിച്ചുവലിക്കാൻ" എത്തിച്ചു"അപകടം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ പിന്നോട്ടുരുണ്ട വാനിനും ഇടയിൽപെട്ട് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.
വള്ളക്കടവ് സ്വദേശിയായ ഇർഷാദിനാണ്(47) ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.50-ഓടെ കോവളം ജംഗ്ഷൻ എതിരെയുള്ള കമുകിന്‌കുഴി റോഡിലാണ് അപകടം. ഇതേ റോഡിന് സമീപം നടന്ന മരണാനന്തരചടങ്ങിൽ പങ്കെടുക്കാനെത്തിയ ആളുകളുമായി വാനിൽ എത്തിയതായിരുന്നു ഇർഷാദ്. ആളുകളെ ഇറക്കിയശേഷം ഇർഷാദ്, വാനോടിച്ച് കോവളം ഭാഗത്തേക്കുള്ള റോഡിൽ കയറ്റം കയറി വരുകയായിരുന്നു.
ഈ സമയത്ത് വാനിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ട് പിന്നോട്ട് ഇറങ്ങി റോഡിലെ മതിലിൽ നിന്ന് തട്ടി നിന്നു. തുടർന്ന്, ഇവിടെ ആളെ ഇറക്കാനെത്തിയ മറ്റൊരു വാനിൻ്റെ ഡ്രൈവറും സഹോദരനുമായ ഷംനാദിൻ്റെ വാൻ വിളിച്ചുവരുത്തി. തകരാറിലായ വാഹനം ഷംനാദിൻ്റെ വാനിൽ കെട്ടിവലിച്ച് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഈ വാഹനവും ആക്‌സിലേറ്റർ പൊട്ടി നിയന്ത്രണം തെറ്റി പിന്നോട്ട് ഇറങ്ങി.
ഇതുകണ്ട് വാനിനെ തടഞ്ഞുനിർത്തി അടവെക്കാൻ ഓടി എത്തിയതായിരുന്നു ഇർഷാദ്. വാനിനും സമീപത്തെ വീടിനോട് ചേർന്നുള്ള മതിലിനിടയിലുമായി ഇർഷാദ് ഞെരുങ്ങിപ്പോയി. വീടിൻ്റെ ജനാലയിലെ ഗ്ലാസ് ചില്ലുകൾ പൊട്ടി ഇർഷാദിൻ്റെ പിൻഭാഗവും തുടയെല്ലുകളിലും കുത്തിക്കയറി. സംഭവത്തെ തുടർന്ന് നാട്ടുകാർ ഓടിയെത്തി വാൻ തള്ളിനീക്കി ഇർഷാദിനെ പുറത്തെടുത്തു.
തുടർന്ന് വിഴിഞ്ഞം അഗ്നിരക്ഷാ സേനയെത്തി ആംബുലൻസ് വിളിച്ചുവരുത്തി. ഗുരുതരമായി പരിക്കേറ്റ ഇർഷാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇർഷാദ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് സഹോദരനായ ഷംനാദ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.