തൃശൂർ: ഏറെ വിവാദങ്ങൾക്കൊടുവിൽ തൃശൂർ പൂരം കലക്കലിൽ ഒടുവിൽ പൊലീസ് നടപടി.
സംഭവത്തിൽ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് കേസെടുത്തു. എസ്ഐടിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. പൂരം കലക്കലിൽ ഗൂഢാലോചന അന്വേഷിക്കും. കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തു. എഫ്ഐആറിൽ ആരുടെയും പേര് ചേർത്തിട്ടില്ല. പൂരം കലക്കലിൽ നേരത്തെ അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിൻ്റെ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസ്പി പി രാജ്കുമാർ, വിജിലൻസ് ഡിവൈഎസ്പി ബിജു വി നായർ, ഇൻസ്പെക്ടർമാരായ ചിത്തരഞ്ജൻ, ആർ ജയകുമാർ എന്നിവരാണു സംഘത്തിലുള്ളത്.
പൂരം വിഷയത്തിൽ സംസ്ഥാന സർക്കാർ നേരത്തെ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ക്രൈംബ്രാഞ്ചിൻ്റെ നേതൃത്വത്തിലാണ് ഇതിൻ്റെ പ്രധാന അന്വേഷണം നടക്കുന്നത്. പൂരം കലക്കലിൽ എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
അന്വേഷണത്തിൽ കണ്ടെത്തിയ ഗൂഢാലോചന ഉൾപ്പെട്ട കുറ്റങ്ങൾ അന്വേഷിക്കാനാണ് ഈ മാസം 17ന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.