കൊച്ചിയിൽ ജൂനിയർ വിദ്യാർഥിയെ കുത്തിപരിക്കേൽപ്പിച്ച മെഡിക്കൽ വിദ്യാർത്ഥി അറസ്റ്റിൽ

കൊച്ചി : ജൂനിയർ വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ മെഡിക്കൽ കോളേജ് മൂന്നാം വർഷ വിദ്യാർത്ഥി അറസ്റ്റിൽ.

തിരൂർ സ്വദേശിയായ കമാൽ ഫാറൂഖ് ആണ് പോലീസിൻ്റെ പിടിയിലായത്. കളമശ്ശേരി മെഡിക്കൽ കോളേജ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് ഇയാൾ. രണ്ടാം വർഷ വിദ്യാർത്ഥിയായ അഭിൻ ദാസിനെയാണ് സർബത്തു ഗ്ലാസ് കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. അഭിൻ ദാസ് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കളമശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കളമശേരി എസ്.ഐ. സെബാസ്റ്റ്യൻ ചാക്കോയുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എ.എസ്.ഐ.സെബാസ്റ്റ്യൻ, എസ്.സി.പി.ഒ.മാരായ അജ്മൽ, പ്രദീപ, രതിൻ. സി.പി.ഒ. ജിജോ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !