ആലപ്പുഴ: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ ഫലം പ്രവചനാതീതമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
പാലക്കാട് ഇ.ശ്രീധരൻ ഉണ്ടാക്കിയ മുന്നേറ്റം ഇപ്പോഴത്തെ സ്ഥാനാർത്ഥിക്ക് കിട്ടണമെന്നില്ല. ബിജെപിയിൽ ചില അപശബ്ദങ്ങളുണ്ട്. എസ്എൻഡിപിക്ക് ഉപതെരഞ്ഞെടുപ്പിൽ പ്രത്യേക നിലപാടില്ല. വയനാട്ടിൽ പ്രിയങ്ക ഗാന്ധി ജയിക്കും. ചേലക്കര സിപിഎമ്മിൻ്റെ ശക്തികേന്ദ്രമാണ്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ഇപ്പോൾ മുന്നിലുള്ളത്.
പി.വി.അൻവറിനെ വിലകുറച്ച് കാണേണ്ട. പ്രചാരണത്തിൽ ജൂനിയർ ആർട്ടിസ്റ്റുകളും സീനിയർ ആർട്ടിസ്റ്റുകളും ഉണ്ടാകും. ഓരോ വോട്ടും നിർണ്ണായകമാണ്. ചെറിയ വോട്ടുകൾക്കാണ് പലപ്പോഴും പരാജയപെടാറുള്ളത്. എൻഎസ്എസിന് സമദൂര നിലപാടിലും മറ്റൊരു ദൂര നിലപാടുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.