മലപ്പുറം: പൊന്നാനി പീഡന പരാതിയിൽ പൊലീസ് ഉന്നതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവ്.
എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. പൊന്നാനി പൊലീസിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.മലപ്പുറം എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വി ബെന്നി, പൊന്നാനി മുൻ എസ്ഐ വിനോദ്, കസ്റ്റംസ് ഓഫീസർ എന്നിവർക്കെതിരെ നടപടിയെടുക്കാനാണ് നിർദേശം. നിലവിൽ മൂന്ന് പേരും സർവ്വീസിൽ തുടരുന്നുണ്ട്.
എന്നാൽ മറ്റൊരു എസ്പി സുജിത് ദാസ് കേസിൽ സസ് പെൻഷനിലാണ്.2022ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് തന്നെ അതിജീവിത പരാതി നൽകിയെങ്കിലും പൊലീസ് അട്ടിമറിക്കുകയായിരുന്നു. പിന്നാലെ കഴിഞ്ഞ മാസം യുവതി വീണ്ടും പരാതി നൽകുകയായിരുന്നു. കേസ് എടുക്കാത്തതോടെ കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ മജിസ്‌ട്രേറ്റ് കോടതി പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ മജിസ്‌ട്രേറ്റ് കോടതിയെ തിരുത്തിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എഫ്ഐആർഇ ഇടാത്തത് ഞെട്ടിച്ചു എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.എഫ്ഐആർ രജിസ്‌റ്റർ ചെയ്യാനാണ് മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശം നൽകേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പോലീസ് റിപ്പോർട്ട് തേടിയ മജിസ്‌ട്രേറ്റിൻ്റെ നടപടി അനിവാര്യമായിരുന്നില്ലെങ്കിൽ ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. കുറ്റകൃത്യം വെളിവായിട്ടും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഗുരുതരമായ കുറ്റകൃത്യത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.