കരസേനയുടെ വാഹനത്തിന് നേരെ ജമ്മുകശ്മീരിൽ ഭീകരാക്രമണം; രണ്ട് സാധാരണക്കാരും രണ്ട് സൈനികരും കൊല്ലപ്പെട്ടതായി അധികൃതർ

കരസേനയുടെ വാഹനത്തിന് നേരെ ജമ്മുകശ്മീരിൽ ഭീകരാക്രമണം; രണ്ട് സാധാരണക്കാരും രണ്ട് സൈനികരും കൊല്ലപ്പെട്ടതായി അധികൃതർ

ശ്രീനഗർ: ജമ്മു ഏജൻസിയിലെ ഗുൽമാർഗിൽ കരസേനയുടെ വാഹനത്തിന് നേരെ ആക്രമണം. നിയന്ത്രണരേഖയ്ക്ക് സമീപം നിന്ന് ഭീകരർ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

ജമ്മു കശ്മീരിലെ ഗുൽമാർഗിന് സമീപം സൈനിക വാഹനത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സാധാരണക്കാരും രണ്ട് സൈനികരും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. 18 രാഷ്ട്രീയ റൈഫിൾസിൻ്റേതാണ് (ആർആർ) വാഹനം. അക്രമണത്തിൽ 4 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ നാല് സൈനികർ ആശുപത്രിയിൽ ചികിത്സയിലാണ്.

നിയന്ത്രണ രേഖയിൽ നിന്ന് (LOC) അഞ്ച് കിലോമീറ്റർ അകലെയുള്ള ബോട്പത്രിയിൽ നിന്ന് വരികയായിരുന്ന വാഹനത്തിനു നേരെ ആണ്  ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് സിവിലിയന്മാർ സൈന്യത്തോടൊപ്പം പോർട്ടർമാരായി ജോലി ചെയ്യുന്നവരായിരുന്നു.

ഗന്ദേർബാലിൽ തൊഴിലാളി ക്യാമ്പിന് നേർക്ക് ഭീകരർ വെടിയുതിർത്തതിന് പിന്നാലെയാണ് കശ്മീർ താഴ്വരയെ ഭീതിയിലാഴ്ത്തി മറ്റൊരു ഭീകരാക്രമണം കൂടി സംഭവിച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network