കോട്ടയം: ഭാരതം ലോകത്തിനു സംഭാവന ചെയ്ത ചികിത്സാ സമ്പ്രദായമാണ് ആയുർവേദമെന്ന് മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ആയുർവേദ ദിനാചരണവും പ്രഭുലാൽ പ്രസന്നൻ സ്മാരക പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വഭാവിക രോഗശാന്തി പ്രദാനം ചെയ്യുന്ന ആയുർവേദം ലോകരാജ്യങ്ങളിൽ പ്രചാരം നേടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു. ടെലിവിഷൻ അവതാരകൻ ഹരി പത്തനാപുരം, നളൻ ഷൈൻ, കവി തൃക്കുന്നപ്പുഴ പ്രസന്നൻ, ജില്ലാ പഞ്ചായത്തംഗം വൈശാഖ്, സ്നേഹക്കൂട് സെക്രട്ടറി ബി കെ അനുരാജ്, വൈസ് പ്രസിഡൻ്റ് എബി ജെ ജോസ് എന്നിവർ പ്രസംഗിച്ചു.ഡോ രവികുമാർ കല്യാണശ്ശേരിൽ, ഡോ വിഷ്ണു മോഹൻ, ഡോ ബൈജു വർഗ്ഗീസ്, ഡോ പി എസ് സുരേഷ്ബാബു വൈദ്യർ എന്നിവർ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി.
0
വ്യാഴാഴ്ച, ഒക്ടോബർ 24, 2024







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.