അന്തിനാട് : അന്തരാക്ഷത്ര മാനസിക ദിനാചരണത്തോട് അനുബന്ധിച്ച് ലയൺസ് ക്ലബ് കൊല്ലത്തിൻ്റെ, മീനച്ചിൽ താലൂക്ക് ലീഗ് സർവ്വീസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ശാന്തിനിലയം സ്പെഷ്യൽ സ്കൂളിൽ നേത്രപരിശോധനയും ഹോമിയോ മെഡിക്കൽ ക്യാമ്പും അഭ്യർത്ഥന ക്ലാസും മാനസിക ആരോഗ്യ ക്ലാസും നടത്തി.
പരിപാടിയുടെ ഉദ്ഘാടനം ശാന്തിനിലയം സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആനി ജോസഫിൻ്റെ അധ്യക്ഷതയിൽ കോട്ടയം എംപി ഫ്രാൻസിസ് ജോർജ്ജ് നിർവഹിച്ചു. ലയൺസ് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ലീഗൽ സർവീസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ് വിഷയാവതരണം നടത്തി. ക്ലബ് പ്രസിഡൻ്റ് നിക്സൺ കെ അറക്കൽ, സോൺ ചെയർപേഴ്സൺ ബി ഹരിദാസ്, വാർഡ് മെബർ സ്മിത ഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.
അഡ്വ: റോണി ജോസ്, ഡോക്ടർ അശ്വതി എന്നിവർ ക്ലാസുകൾ നയിച്ചു. ലയൺ മെമ്പർമാരായ റോയി ഫ്രാൻസിസ്, ഫിലിപ്പ് ജോസ്, വി എ സെബാസ്റ്റ്യൻ, ബെന്നി തയ്യിൽ, ഷാജി മണിയമ്മാക്കൽ, ജോർജ്ജ് ടി എം, ജെയിംസ് അഗസ്റ്റിൻ തുടങ്ങിയ ലയൺ മെമ്പർമാരും ശ്രീമതി ജ്യോതി ലക്ഷ്മി, സിസ്റ്റർ ചൈതന്യ തെരേസ തുടങ്ങിയവർ നേതൃത്വം നൽകി.
നേത്രപരിശോധന ക്യാമ്പ് ഐ മൈക്രോ സർജറി ഹോസ്പിറ്റൽ തിരുവല്ലയും, ഹോമിയോ മെഡിക്കൽ ക്യാമ്പ് ഗവൺമെൻ്റ് ഹോമിയോ മെഡിക്കൽ ആശുപത്രി പാലയും നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.