പാലക്കാട്: പി സരിന്റെ നീക്കത്തിന് പിന്നാലെ നേതൃയോഗം വിളിച്ച് കെപിസിസി.
നാളെ തൃശൂരിലും പാലക്കാട്ടും നേതൃയോഗം ചേരും. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ കണ്ണൂരിലെ പരിപാടികൾ റദ്ദാക്കി.തൃശൂരിൽ തുടരാനാണ് തീരുമാനം. പ്രതിപക്ഷ നേതാവും നാളെ തൃശൂരിലെത്തും. ഇരുവരും ചേർന്ന് നേതൃയോഗം ചേർന്ന് പ്രതിരോധ തന്ത്രങ്ങൾ മെനയും. ഇതിനിടെ നേതൃത്വത്തിനെതിരെ വീണ്ടും തുറന്നടിക്കാൻ ഡോ പി സരിൻ.നാളെ വീണ്ടും മാധ്യമങ്ങളെ കണ്ടേക്കും. തുടർനീക്കങ്ങൾ പ്രഖ്യാപിക്കാനാണ് സാധ്യത.
നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടും പാർട്ടി പരിഗണിക്കാത്തതിൽ കടുത്ത അതൃപ്തിയിലാണ് ഡോ പി സരിൻ.രാഹുലിൻ്റെ സ്ഥാനാർത്ഥിത്വത്തിന് നേരെ തുറന്നടിച്ച് കെപിസിസി സോഷ്യൽ മീഡിയ സെൽ കോൺവീനർ ഡോ പി സരിൻ രംഗത്തെത്തിയിരുന്നു. പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്ന് സരിൻ വിമർശിച്ചു. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. ഇല്ലെങ്കിൽ രാഹുൽ മാങ്കൂറ്റമല്ല, രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമായിരിക്കുമെന്നും സരിൻ പറഞ്ഞു.
പിന്നാലെ പി സരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് രംഗത്തുവന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ മിടുമിടുക്കനായ സ്ഥാനാർത്ഥിയെന്ന് വിഡി സതീശൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയം കൂടിയാലോചനയിൽ നിന്നുണ്ടായിട്ടുണ്ടെന്നും ഇതിൽ പാളിച്ച ഉണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കോണ്ഗ്രസിൻ്റെ മൂന്ന് സ്ഥാനാർത്ഥികളും കഴിവ് തെളിയിച്ചവരാണ്. യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻ്റാണ് രാഹുൽ മാങ്കൂത്തത്തിൽ. ആളുകളുടെ ഹൃദയം കീഴടക്കിയ സമരനായകനാണ് രാഹുൽ.
യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന അധ്യക്ഷൻ. മിടുമിടുക്കനായ സ്ഥാനാർത്ഥി. ചാനൽ ചർച്ചകളിൽ കോൺഗ്രസിൻ്റെ മുഖമാണ്. യുക്തിപൂർവമായ വാദങ്ങൾ കൊണ്ട് ആളുകളുടെ ഹൃദയം കീഴടക്കിയയാളാണ്. അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിയെ ആർക്കും ചോദ്യം ചെയ്യാൻ പറ്റില്ല. ആരും ആരെയും കുറിച്ച് ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ല – വിഡി സതീശൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.