തൃശൂർ: കേന്ദ്ര സർക്കാരിൻ്റെ പുതിയ വിജ്ഞാപനത്തോടെ തൃശൂര് പൂരം നടത്തിപ്പ് പ്രതിസന്ധിയിലാണെന്ന് മന്ത്രി കെ രാജൻ.
പൂരം വെടിക്കെട്ട് തേക്കിൻകാട് മൈതാനിയിൽതേക്കിൻകെട്ട്കെട്ട്. റോഡും വെടിക്കെട്ട് നടക്കുന്ന സ്ഥലവുമായി 200 മീറ്റർ ദൂരം വേണമെന്ന നിബന്ധന പ്രവർത്തനമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ഇക്കാര്യത്തില് സംസ്ഥാന സര് ക്കാര് കേന്ദ്രത്തെ എതിര് പ്പ് അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രത്തിൻ്റെ എക്‌സ്‌പ്ലോസീവ് നിയമത്തിലെ ഭേദഗതി ചൂണ്ടിക്കാട്ടി മന്ത്രി കെ രാജൻ്റെ വിമർശനങ്ങൾ.
കാണികൾക്ക് ഉള്ള ദൂര പരിധി 60 മീറ്ററുകൾ ആക്കി കുറക്കാൻ ശ്രമിക്കുകയാണ് പുതിയ ഭേദഗതി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. സ്‌കൂളുകളിൽ നിന്ന് 250 മീറ്ററുകൾ ദൂരം മാത്രമേ വെടിക്കെട്ട് നടത്താവൂ എന്ന നിബന്ധന അപകടമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വെടിക്കെട്ട് ദിവസം സ്‌കൂളുകൾ പ്രവർത്തിക്കില്ല. പ്രവർത്തിക്കുന്ന സ്കൂളുകളിൽ നിന്ന് 250 മീറ്റർ ദൂരം വിനാപനം തിരുത്തണം.
വിജ്ഞാപനത്തിലെ 2,4,6 വ്യവസ്ഥകൾ യുക്തി രഹിതമാണെന്നും ഇത് പൂർണമായും പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.35 നിബന്ധനകൾ അടങ്ങിയതാണ് പുതിയ വിജ്ഞാപനം. കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം സംസ്ഥാനത്തെ പൂരം നടത്തിപ്പിനെ ആകെ ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.