തൃശൂര് : മരുന്നിൻ്റെ ഓർഡർ തുകയുടെ പേരില് എട്ടുലക്ഷം രൂപ വാങ്ങി തട്ടിപ്പുനടത്തിയ പ്രതി പിടിയില്.
എറണാകുളം ഉദയംപേരൂർ സ്വദേശിയായ കൊങ്ങപ്പിള്ളിയിൽ വീട്ടിൽ കിരൺകുമാറി (45) നെയാണ് തൃശൂര് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.പിന്നീട് രണ്ടു ലക്ഷം രൂപ തിരിച്ചു കൊടുത്തു. ബാക്കിയായ എട്ടു ലക്ഷം രൂപ തിരിച്ചു കൊടുക്കുകയോ ഓർഡർ ചെയ്ത മരുന്ന് എത്തിക്കുകയോ ചെയ്തില്ല. ഒടുവിൽ പരാതിക്കാരന് ഈസ്റ്റ് പോലീസിനെ സമീപിക്കുകയായിരുന്നു.
കേസന്വേഷണം നടക്കുന്നതിനിടെ തൃശൂര് എസ്ഐ പി സലീഷ് എൻ. ശങ്കരന് ലഭിച്ച രഹസ്യവിവരത്തെ തുടര് ന്ന് തൃശൂര് ഈസ്റ്റ് പോലീസ് ഇന് സ് പെക്ടര് ജിജോ എംജെ, സബ് ഇന് സ് പെക്ടര് ഷിബു, സീനിയര് സിവില് പോലീസ് ഓഫീസര് സുജിത്ത്, സിവില് പോലീസ് ഓഫീസര് മാരായ അജ്മല് , സൂരജ് എന്നിവര് ചേര് ന്ന് പാലക്കാട് നെന്മേനിയില് നിന്ന് അറസ്റ്റ് ചെയ്തു.
അന്വേഷണത്തിൽ പ്രതിക്ക് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഒരു കേസും തൃശൂര് ഈസ്റ്റ് പൊലീസ് സ്റ്റേഷനില് രണ്ട് കേസുകളും തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.