കോട്ടയം /പാല:പാലാ നഗരസഭ മൂന്നാനി ഭാഗത്ത് ഇൻഡസ് മോട്ടോർ കമ്പനി നിലവിലുള്ള ചട്ടങ്ങൾ ലംഘിച്ച് പൂർത്തീകരിച്ച ഓട്ടോമൊബൈൽ വർക്ക്ഷോപ്പിനും സർവ്വീസ് സ്റ്റേഷനും നൽകിയ ബിൽഡിംഗ് പെർമിറ്റും ഒക്യുപെൻസി സർട്ടിഫിക്കറ്റും നഗരസഭ റദ്ദ് ചെയ്ത് തുടർ നിർമ്മാണ പ്രവർത്തനങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് കവീക്കുന്ന്,ചെത്തിമറ്റം മൂന്നാനി നിവാസികൾ.
നിയമങ്ങൾ പാലിക്കാതെ ഇൻഡസ് മോട്ടോർ കമ്പനിക്ക് സർവ്വീസ് സ്റ്റേഷൻ തുടങ്ങുന്നതിന് അനുമതി നൽകി ഒത്താശ ചെയ്തു അധികാരികളുടെ ജന വിരുദ്ധ നടപടിയിലും കവിക്കുന്ന് കുടിവെള്ള പദ്ധതിയിലെ 400കുടുംബങ്ങളുടെ കുടിവെള്ള പദ്ധതി ഇല്ലാതാക്കി കുടിവെള്ള പദ്ധതിയിൽ തുരങ്കം വെക്കുന്ന ഇൻഡസ് മോട്ടോർസ് നീക്കം ചെയ്യുന്നത് തടയണമെന്ന് പരിസരവാസികൾ അഭിപ്രായപ്പെട്ടു.
25-02-2021 ൽ സർക്കാർ അംഗീകരിച്ച പാലാ നഗരസഭ മാസ്റ്റർ പ്ലാൻ പ്രകാരം മോട്ടോർ കമ്പനിയുടെ സർവ്വീസ് സ്റ്റേഷനും വർക്ക്ഷോപ്പും സ്ഥിതി ചെയ്യുന്നത് റസിഡൻഷ്യൽ സോൺ ഏരിയയിലാണ്. പ്രസ്തുത സോണിൽ ഇൻഡസ്ട്രിയൽ ബിൽഡിംഗ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അനുവദനീയമല്ല. നഗരസഭ നിർമ്മാണ അനുമതി നൽകിയത് മാസ്റ്റർ പ്ലാനിലെ മേഖലാ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചു. കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ റൂൾ 17 അനുസരിച്ച് ജീവനോ സ്വത്തിനോ ആരോഗ്യത്തിനോ ഹാനികരമെങ്കിൽ അനുവദിച്ച ഏതൊരു പെർമിറ്റും നഗരസഭ സെക്രട്ടറിക്ക് റദ്ദു ചെയ്യാം
ഇൻഡസ് മോട്ടോർ സ്ഥാപനത്തിൻ്റെ വർക്ക്ഷോപ്പ് നിർമ്മിച്ചിരിക്കുന്നത് മാസ്റ്റർ പ്ലാനിൽ വ്യക്തമാക്കിയതുപോലെ ആദ്യം വെള്ളം കയറുകയും വെള്ളം അവസാനം ഇറങ്ങുകയും വെള്ളപ്പൊക്ക ഭീക്ഷണിയുള്ള ഹൈറിസ്ക് നിർദ്ദേശമായ മൂന്നാനിയിലാണ്. ഓയിൽ, പെട്രോൾ, ഡീസൽ, മറ്റ് രാസവസ്തുക്കൾ തുടങ്ങിയവ മണ്ണിൽ ചേർന്ന് കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുകയും അതുവഴി മൂന്നാനിയിലെ ജനങ്ങളുടെ ജീവനെയും ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യും.
കെട്ടിട നിർമ്മാണ റൂൾ 17 പ്രകാരം വെള്ളം വാർന്നു പോകാത്ത പ്രദേശങ്ങളിലോ ,പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിലോ നിർമ്മാണം കൊണ്ട് ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഹാനികരമാകുന്ന പ്രദേശങ്ങളിലോ കെട്ടിട നിർമ്മാണം നടത്താൻ സാധിക്കാത്തതിനാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ചെത്തിമറ്റം, മൂന്നാനി കവീക്കുന്ന്, കൊച്ചിട്ടപ്പാടി നിവാസികൾ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.