തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ 608-ാമത്തെ കുഞ്ഞെത്തി.
5 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ഒലീവ എന്നാണ് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് 600-ാമത്തെ കുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തിയത്. ഏഴ് മാസമായിരുന്നു പ്രായം. 2002 നവംബർ 14 നാണ് തിരുവനന്തപുരത്ത് ശിശുക്ഷേമസമിതിക്ക് മുന്നിൽ അമ്മത്തൊട്ടിൽ പ്രവർത്തനം ആരംഭിച്ചത്. ആദ്യമെത്തിയവൾക്ക് പ്രഥമൻ എന്നായിരുന്നു പേര്. സനാഥത്വത്തിൻ്റെ തണലിലേക്ക് എത്തിയ നൂറാമത്തെ അതിഥിക്ക് പേരിട്ടത് ശതശ്രിയെന്നാണ്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വന്നുകയറിയ 599-ാമത്തെ അതിഥിക്ക് 'മഴ' എന്നായിരുന്നു പേരിട്ടത്. 2024ൽ ഇതുവരെ 25 കുഞ്ഞുങ്ങളെ അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേക്ക് സന്തോഷകരമായി യാത്രയയ്ക്കാൻ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളുടെ പുതിയ മാതാപിതാക്കളുടെ കയ്യും പിടിച്ച് പോകുന്നത് സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഏറെ ആഹ്ലാദകരമായ കാഴ്ചയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.