അയോധ്യ: അയോധ്യയിൽ ദീപാവലിക്ക് ചൈനീസ് വിളക്കുകൾ തെളിയിക്കരുതെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്.
ചൈനീസ് വിളക്കുകൾ വെളിപ്പെടുത്തുന്ന ചൈനീസ് വസ്തുക്കളൊന്നും രാമജന്മഭൂമി കാമ്പസിൽ അനുവദിക്കില്ലെന്ന് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു. രാമജന്മഭൂമിയിൽ ദീപാവലി ആഘോഷങ്ങൾക്കുള്ള എല്ലാ ക്രമീകരണങ്ങളും ട്രസ്റ്റ് ഒരുക്കും. റാം ലല്ലയ്‌ക്കായി പ്രത്യേകം വസ്ത്രങ്ങൾ തയ്യാറാക്കും.
ക്ഷേത്ര സമുച്ചയം മുഴുവൻ പൂക്കളും വിളക്കുകളും കൊണ്ട് അലങ്കരിക്കും. സരയു ഘാട്ടുകളിൽ മഞ്ഞിരാതുകൾ കത്തിച്ചും നദിതീരത്തെ അലങ്കരിച്ചും സാംസ്കാരിക പ്രകടനങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കും . ഒപ്പം ശ്രീരാമൻ്റെ അയോധ്യയിലേക്കുള്ള മടങ്ങിവരവിൻ്റെ ദൃശ്യങ്ങൾ പുനഃസൃഷ്ടിക്കാനും പദ്ധതിയുണ്ടെന്ന് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു.
പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ദീപാവലിക്ക് വൻ ആഘോഷങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വസ്ത്രങ്ങൾ തയ്യാറാക്കാൻ ട്രസ്റ്റ് പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയെ നിയമിച്ചിട്ടുണ്ട്. പ്രധാന ക്ഷേത്രവും ജന്മഭൂമി പാതയും ദീപങ്ങൾ അലങ്കരിക്കും. രാമജന്മഭൂമി കാമ്പസ് രണ്ട് ലക്ഷത്തോളം ദീപങ്ങൾ കൊണ്ട് പ്രകാശപൂരിതമാകുമെന്നും ചമ്പത് റായ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.