പാലക്കാട്: കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി മുഹമ്മദ്റി യാസ്.
സംയുക്തത്തിൽ നിന്ന് ഇടതുപക്ഷത്തേക്ക് 'പ്രാണികളുടെ ഘോഷയാത്രയുണ്ടാവുമെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഉറക്കത്തിൽ പോലും ബിജെപിക്കെതിരെ പറയാതിരിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനും നേതാക്കളും ഗുളിക കഴിക്കുകയാണ്. പാലക്കാട്ടെ കത്ത് പുറത്ത് വന്നത്, കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൻ്റെ ഭാഗമാണെന്നും സ്വന്തം പാർട്ടിയിൽ ഐക്യം ഇല്ലാത്തവരാണ് സർക്കാർ പ്രശ്നമാണെന്ന് തീർക്കാൻ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.
സർക്കാറിൻ്റെ തെരഞ്ഞെടുപ്പ് വിലയിരുത്തൽ തന്നെയാണ്. 2021ൽ തുടർഭരണമുണ്ടാകുമെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷേ വോട്ടെണ്ണി കഴിഞ്ഞപ്പോൾ ഇടതുപക്ഷത്തിന് തുടർ ഭരണം ലഭിച്ചു. പാലക്കാട് ഞങ്ങൾ ഒന്നാമതെത്തും. രണ്ടാം സ്ഥാനത്ത് യുഡിഎഫ് ആയിരിക്കും. യുഡിഎഫിനോടാണ് ഇടതുപക്ഷം മത്സരിക്കുന്നത്. ബിജെപി ചിത്രത്തിലില്ല. പാലക്കാട് ബിജെപിയെ ഉയർത്തുന്നത്.
കോൺഗ്രസിൽ നിന്നും ഇടതുപക്ഷത്തേക്ക് മുമ്പും ആളുകൾ വന്നിട്ടുണ്ട്. കെപിസിസി പ്രസിഡൻറിൻ്റെ ഭാഷ കടമെടുത്ത് പറഞ്ഞാൽ ഇടതുപക്ഷത്തേക്ക് പ്രാണികളുടെ ഘോഷയാത്രയുണ്ടാകും. ഇനിയും ഏറെപ്പേർ വരും, കാരണം അവർക്ക് നിൽക്കാനാകില്ല. കോൺഗ്രസിലെ മതനിരപേക്ഷ മനസുകൾ ഇടതുപക്ഷത്തേക്ക് എത്തും.
മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി നൽകിയ വിവാദ കത്ത് പുറത്ത് വന്നതിൽ പ്രതികരിച്ച മന്ത്രി, കത്ത് എയർ ഇന്ത്യ ഫ്‌ലൈറ്റിൽ നിന്നും വീണതല്ലല്ലോയെന്നും പരിഹസിച്ചു. ഒന്നുകിൽ എഴുതിയവർ അല്ലെങ്കിൽ വാങ്ങിയവർ. അവരാണ് കത്ത് പുറത്ത് വിട്ടത്. വോട്ട് മുഴുവൻ സ്ഥാനാർത്ഥിക്ക് കിട്ടാതിരിക്കാനാണ് കത്ത് ഇപ്പോൾ പുറത്ത് വിട്ടതെന്നും റിയാസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.