തൃശൂർ: സുരേഷ് ഗോപിയുടെ പൂര സ്ഥലത്തേക്കുള്ള യാത്രയിൽ വിശദീകരണവുമായി ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് കെ അനീഷ് കുമാർ.
സുരേഷ് ഗോപി സ്വരാജ് വരെ എത്തിയത് തൻ്റെ കാറിലായിരുന്നു അനീഷ് പറഞ്ഞു. അവിടെവച്ച് പോലീസ് തടഞ്ഞുവെന്നും പിന്നീടുള്ള യാത്ര ആംബുലൻസിൽ ആയിരുന്നുവെന്നും കെ അനീഷ് കുമാർ പറഞ്ഞു. ബലംപ്രയോഗിച്ച് ആംബുലൻസിൽ പൂര സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നുവെന്ന് അനീഷ് പറഞ്ഞു. അതാണ് ചേലക്കരയിലെ പ്രസംഗത്തിൽ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയതെന്ന് അനീഷ് വ്യക്തമാക്കി.
സുരേഷ് ഗോപി പറഞ്ഞതിൽ അവ്യക്തതയില്ലെന്ന് കെ കെ അനീഷ് കുമാർ പറഞ്ഞു. പൂര നഗരിയിൽ ആംബുലൻസിൽ പോയില്ലെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നത്. ചേലക്കരയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പ്രതികരണം. ജില്ലാ അധ്യക്ഷൻ്റെ കാറിലാണ് പൂരപ്പറമ്പിൽ എത്തിയതെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. പൂരം കലക്കൽ സിപിഐഎമ്മിന് ബുമറാങ് ആകുമെന്നും പൂരം നടത്തി കാണിച്ചു തരാമെന്നും സുരേഷ് ഗോപി പറഞ്ഞു.
താൻ ആംബുലൻസിൽ ആണോ വേറെ ഏതെങ്കിലും വാഹനങ്ങൾ ആണോ വന്നതെന്ന് പിണറായി വിജയൻ പോലീസ് അന്വേഷിച്ചാൽ തെളിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.പൂരം കലക്കൽ കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. ചങ്കൂറ്റമുണ്ടെങ്കിൽ സിബിഐയെ വിളിച്ചു വരുത്തണമെന്ന് സുരേഷ് ഗോപി വെല്ലുവിളിച്ചു.
രണ്ടുദിവസം മുമ്പാണ് പൂരം കലക്കിയില്ലെന്ന് ഒരു മഹാൻ വിളിച്ചുപറഞ്ഞത്. അദ്ദേഹത്തിൻ്റെ കീഴിലുള്ള പോലീസ് ആണ് എഫ്ഐആർ ഇട്ടത്. ഇതിൽ ഏതാണ് നമ്മൾ വിശ്വസിക്കേണ്ടതെന്ന് സുരേഷ് ഗോപി ചോദിച്ചു. ജനകീയ പ്രശ്നങ്ങൾ മറയ്ക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.