തിരുവനന്തപുരം: പാപ്പരത്ത ഹർജി പ്രഖ്യാപിച്ച ബൈജൂസിന് കൂടുതൽ തിരിച്ചടി.
ബിസിസിഐയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് കരാർ സുപ്രീം കോടതി റദ്ദാക്കി. ബൈജൂസും ബിസിസിഐയും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ് കരാര് ചോദ്യം ചെയ്ത് ബൈജൂസിന് പണം കടം നല് കിയവര് സമര് പ്പിച്ച ഹര് ജിയിലാണ് വിധി. ബൈജൂസ് – ബിസിസിഐ ഒത്തുതീർപ്പ് അംഗീകരിച്ച ദേശീയ കമ്പനി ലോലേറ്റ് ട്രൈബ്യൂണലിൻ്റെ ഉത്തരവാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് റദ്ദാക്കിയത്.
അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് ബൈജൂസ് ബിസിസിഐയ്ക്ക് 158 കോടി രൂപ നൽകിയത് ചോദ്യംചെയ്ത് സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഗ്ലാസ് ട്രസ്റ്റിൻ്റെ ഹർജി പരിഗണിച്ചത്. കമ്പനി ലോ ട്രൈബ്യൂണലിലെ നടപടികളിലും ഉത്തരവിൻ്റെ സാധുതയിലും വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
മറ്റു കടക്കാർക്ക് 15,000 കോടി രൂപ നൽകാനുള്ളപ്പോൾ ബൈജൂസ് ബിസിസിഐയുടെ കടം മാത്രം കൊടുത്തു തീർത്തതിൻ്റെ കാരണം കോടതി ചോദിച്ചു. ഇത്തരമൊരു ഇടപാടിന് കമ്പനി ലോ ട്രൈബ്യൂണൽ എങ്ങനെ അംഗീകാരം കൊടുത്തു എന്ന് കോടതി ചോദിച്ചു. വിഷയം വീണ്ടും ട്രൈബ്യൂണലിൻ്റെ പരിഗണനയ്ക്കു വിടുന്ന കാര്യവും കോടതി ആലോചിച്ചിരുന്നു. ഓഗസ്റ്റ് 14നാണ് ട്രൈബ്യൂണൽ ബൈജൂസ്–ബിസിസിഐ ഒത്തുതീർപ്പ് അംഗീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.