മോൻസൻ മാവുങ്കൽ പോക്സോ കേസിൽ വിചാരണ നേരിടണം; ഹൈക്കോടതി

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയായ മോൻസൻ മാവുങ്കൽ ബലാൽസംഗ കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. വീട്ടുജോലിക്കാരിയുടെ മകളെ ബലാൽസംഗം ചെയ്തു എന്ന കുറ്റത്തിന് എറണാകുളം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയുടെ മുമ്പാകെയുള്ള കേസിലാണ് മോൻസൻ വിചാരണ നേരിടേണ്ടത്. വിചാരണ നടപടികൾ നി‍ർത്തി വച്ചിരുന്നത് പുനരാരംഭിക്കാനും ജസ്റ്റിസ് എ.ബദറുദീൻ ഉത്തരവിൽ വ്യക്തമാക്കി.

നേരത്തെ ഇതേ അതിജീവിതയെ പ്രായപൂർത്തിയാകുന്നതിനു മുൻപ് പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പിന്നീട് ഗർഭം അലസിപ്പിക്കുകയും ചെയ്തു എന്ന കേസിൽ എറണാകുളം പോക്സോ കോടതി മോൻസനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. 2019 ജൂലൈയിൽ മോൻസൻ പീഡിപ്പിക്കുമ്പോൾ പെൺകുട്ടിക്ക് 17 വയസ്സായിരുന്നു പ്രായം. ഈ കേസിലാണ് മോൻസനെ പോക്സോ കോടതി ശിക്ഷിച്ചത്.

2020 ജനുവരി മുതൽ 2021 സെപ്റ്റംബർ വരെ മോൻസൻ ഇതേ പെൺകുട്ടിയെ ബലാൽസംഗം ചെയ്തിട്ടുണ്ടെന്ന് കാട്ടി മറ്റൊരു കേസും റജിസ്റ്റർ ചെയ്തിരുന്നു. ഈ സമയത്ത് പെൺകുട്ടി പ്രായപൂർത്തിയായിരുന്നു. എന്നാൽ ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന വകുപ്പുകൾ ചൂണ്ടിക്കാട്ടി ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മോൻസൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹർജി പരിഗണിച്ചുകൊണ്ടിരുന്നപ്പോൾ കോടതി വിചാരണാ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു. ആദ്യ കേസിൽ മോൻസനെ തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിച്ചതാണെന്നും അതിനു ശേഷവും പീഡനം തുടർന്ന സാഹചര്യത്തിൽ അത് മറ്റൊരു കേസായി തന്നെ പരിഗണിച്ച് വിചാരണ നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി ഇന്ന് അംഗീകരിക്കുകയായിരുന്നു. പോക്സോ കേസ് മരവിപ്പിക്കണണെമെന്ന മോൻസന്റെ ആവശ്യം നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !