തൃശൂര് : ബസില് മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികള് കൊടകര പോലീസിൻ്റെ പിടിയിലായി.
തമിഴ്‌നാട് തെങ്കാശി നരിക്കുരുവ സ്വദേശികളായ പഞ്ചവർണ്ണം, മാരി എന്നീ യുവതികളാണ് പിടിയിലായത്. കഴിഞ്ഞ രണ്ടാഴ്ചയായി ബസുകളിൽ കറങ്ങി നടന്ന് സ്ത്രീ യാത്രക്കാരുടെ ബാഗിൽ നിന്ന് പഴ്സും പണവും കവരുന്നതാണ് ഇവരുടെ രീതി. തൃശൂര് നഗര് പരിസരത്ത് തമ്പടിച്ച് നല്ല രീതിയില് വസ്ത്രം ധരിച്ച് ദിവസവും ബസുകളില് കറങ്ങിനടന്ന് തിരക്കുണ്ടാക്കി മോഷണം നടത്തി ഇറങ്ങി ഓട്ടോറിക്ഷയില് കയറി രക്ഷപ്പെടുന്നതാണ് ഇവരുടെ ശൈലി.
ചെട്ടിച്ചാൽ സ്വദേശിനിയുടെ ബാഗിൽ നിന്ന് കഴിഞ്ഞ ദിവസം 35000 രൂപ കവർന്ന പോലീസ് അന്വേഷണം നടത്തി യുവതികളെ പിടികൂടി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അവരുടെ യാത്രാ വഴികളിലൂടെ സഞ്ചരിച്ച് ഫോട്ടോകൾ ശേഖരിച്ച് ഇവരെ പിന്തുടരുന്നു. തുടര് ന്ന് ഒരു സ്ത്രീക്ക് സ്ഥിരമായി ബേക്കറികളിലും സൂപ്പര് മാര് ക്കറ്റിലും കയറി വെള്ളവും ഭക്ഷണവും വാങ്ങുന്ന പതിവ് ഉണ്ടെന്ന് മനസ്സിലാക്കി ഇവര് വരാന് സാധ്യതയുള്ള പല കടകളിലും ബേക്കറികളിലും ഇവരുടെ ചിത്രങ്ങള് കാണിച്ചാണ് കൊടകര നഗരസഭ ബസ്റ്റോപ്പില് നിന്ന് ഇവരെ ചൊവ്വാഴ്ച പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി
ചിറ്റിലപ്പള്ളി സ്വദേശിനിയുടെയും തൃശൂരിലെ കോൺവെൻറിലെ അന്തേവാസിയായ സിസ്റ്ററുടെയും പരാതികളിൽ വേറെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമാനമായ സംഭവങ്ങൾ വേറെയുണ്ടെന്നും പൊലീസ് പറഞ്ഞു. കല്ലമ്പലം സ്റ്റേഷനിൽ ഇവർക്കെതിരെ രണ്ട് കേസുകളും കൊട്ടാരക്കര സ്റ്റേഷനിൽ ഒരു കേസുമുണ്ട്.
പിടിക്കപ്പെട്ടാൽ പേരും വിലാസവും മാറ്റി പറഞ്ഞതിനാൽ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കൊടകര ഇൻസ്പെക്ടർ പി കെ ദാസ്, എസ് ഐ ഐ പി സുരേഷ്, ഇഎസ്ഐ എൻ ബൈജു, ആഷ്ലിൻ ജോൺ, ഷീബ അശോകൻ, പി കെ അനിത, കെ പി ബേബി, എ ഐ ലിജോൺ, എസ് സി പി ഒ ജെന്നി ജോസഫ്, സി പി ഒ സഹദേവൻ, പി എസ് സനൽ . കുമാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.