തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിനെതിരെ പ്രശാന്തൻ എന്നയാൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതി വ്യാജമാണെന്ന് കൂടുതൽ തെളിവുകൾ.
പെട്രോള് പമ്പിന് എന് ഒസി അനുവദിക്കാന് ജില്ലാ പൊലീസ് മേധാവി നല് കിയ മൊഴിയില് ഒപ്പുവെച്ചത് പ്രശാന്ത് ടി എന്ന പേരിലാണ്. ഇത് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുമായി യാതൊരു സാമ്യവുമില്ല.
എൻഒസി ഫയലിലെ ഒപ്പും പാട്ടക്കരയിലെ ഒപ്പും സമാനമായിരുന്നു. എന്നാൽ പരാതിയിലെ ഒപ്പ് വ്യത്യസ്തമാണ്. ഇതുകൂടാതെ എൻഒസി ഫയലിൽ ടി വി പ്രശാന്ത് എന്നാണ് പേര് നൽകിയിരുന്നെങ്കിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പ്രശാന്തൻ ടി വി എന്ന് പറയുന്നു.
അതേസമയം നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. നവീനത് ആത്മഹത്യ തന്നെയാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നവീൻ ബാബുവിൻ്റെ ശരീരത്തിൽ മുറിവുകളോ മറ്റ് പാടുകളോ ഇല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മരണ സമയം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നില്ല.
കഴുത്തിൽ കയർ മുരുകിയാണ് മരണം സംഭവിച്ചതെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ടായിരുന്നു. ശരീരത്തിലെ മറ്റ് മറ്റ് മുറിവുകളോ മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോ ഇല്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സൂചനയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.