തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മത്സരം നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലെന്ന് എ കെ ബാലൻ.
ബിജെപി ചിത്രത്തിലില്ല. മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരുടെ വോട്ടുകൾ ഇത്തവണ എൽഡിഎഫിന് അനുകൂലമാവും. കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് പ്രചരിപ്പിക്കുന്നത്. മതനിരപേക്ഷ വോട്ടുകൾ കിട്ടാനുള്ള തട്ടിപ്പാണിതെന്നും എ കെ ബാലൻ പറഞ്ഞു. പാലക്കാട് എൽഡിഎഫ് ചരിത്രം സൃഷ്ടിക്കും.
എൽഡിഎപി സ്ഥാനാർത്ഥി സരിന്റെ പൊതു സ്വീകാര്യത വർദ്ധിപ്പിക്കുന്നു. ഒപ്പം ആർഎസ്എസും തമ്മിലുള്ള ബന്ധം സരിൻ വെളിപ്പെടുത്തി. അത് ഇനി ശക്തമായി ഉയർത്തും. സരിനെ യുഡിഎഫ് വ്യക്തിഹത്യ നടത്തുകയാണ്. അതിന് വലിയ വില കൊടുക്കേണ്ടി വരും.
കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്. വടകരയിൽ ഷാഫി ജയിക്കുമ്പോൾ പാലക്കാട് ബിജെപിക്ക്, ഇങ്ങനെയാണ് ഡീൽ. കോൺഗ്രസ്- ബിജെപി ഡീൽ ഇല്ല എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ശക്തനായ സ്ഥാനാർത്ഥി എന്ന പേരിൽ രാഹുൽ മാങ്കൂത്തത്തെ കൊണ്ടുവന്നത്- എ കെ ബാലൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.