ചാലക്കുടി: മ്ലാവിനെ വേട്ടയാടി കറിവച്ചകഴിച്ച സംഭവത്തിൽ 50 കാരൻ പിടിയിൽ.
ചാലക്കുടി പോട്ടയിലെ വീട്ടിൽ നിന്നും ഒരാളെ പിടികൂടിയ സംഭവത്തിലാണ് ഇയാൾ പിടിയിലായത്. ഒളിവിൽ കഴിഞ്ഞ കുറ്റിച്ചിറ സ്വദേശി തട്ടകം വീട്ടിൽ ഡേവിസ് (50) ആണ് പിടിയിലായത്. ഡെവിസിനെതിരെ വെള്ളിക്കുളങ്ങര, എറണാകുളം സെൻട്രൽ, തൃശൂര് ഈസ്റ്റ്, അതിരപ്പിള്ളി സ്റ്റേഷനുകളിൽ 13 ക്രിമിനൽ കേസുകളുണ്ട്.
മുത്തങ്ങ റേഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും പരിയാരം റെയ്ഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും ആനക്കൊമ്പ്, ചന്ദന മോഷണം കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുപ്ലിയം ഫോറസ്റ്റ് അധികൃതരാണ് ഇയാളെ പിടികൂടിയത്.സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേര് നേരത്തെ പിടിയിലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.