കോഴിക്കോട്: കുറ്റ്യാടിയിൽ വീട്ടിൽ നിന്ന് ആഴ്ച്ചകളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.
വേളം പെരുവയൽ തലവഞ്ചേരി ശിവക്ഷേത്രത്തിനുസമീപത്തെ കണിശൻ്റെ മീത്തൽ വീട്ടിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാത്രിയാണ് സംഭവം. നാട്ടുകാരും പ്രദേശവാസികളും വിവരമറിയിച്ചതോടെ കുറ്റ്യാടി പൊലീസ് അന്വേഷണമാരംഭിച്ചു.
വീട്ടിലെ താമസക്കാരനായ കണിശൻ്റെ മീത്തൽ ദിനേശനെ ആഴ്‌ചകളോളമായി കാണാനില്ലായിരുന്നു. ദിനേശൻ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇവരുടൊപ്പമായിരുന്നില്ല ദിനേശൻ കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തെ കാണാനില്ലെന്ന വിവരമറിഞ്ഞ സഹോദരി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു.
പൊലീസ് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. ഡിഎൻഎ ഫലം വന്നാലെ മരിച്ചത് ആരെന്ന് വ്യക്തമാവുകയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.