ലോകം ഉറക്കത്തിലേക്ക് പോയ സമയത്ത് ഇസ്രായേൽ ഉണർന്നു..ഇറാനിൽ പുലർച്ചെ സ്ഫോടന പരമ്പരയുമായി ഇസ്രായേൽ സൈന്യം

ഇറാൻ ;ലോകം ഭയത്തോടെ കാത്തിരുന്ന മഹാപ്രതികാരം ആരംഭിച്ചു കഴിഞ്ഞു. ഇസ്രയേലിന് നേരെ മിസൈല്‍ തൊടുത്തുവിട്ട ഇറാന്റെ നടപടിക്കെതിരെ ഏത് നിമിഷവും ഉണ്ടായേക്കാം എന്ന് ഭയന്നിരുന്ന ഇസ്രയേല്‍ ആക്രമണം ആരംഭിച്ചു. കൃത്യമായി സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് ഇസ്രയേല്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ന് വെളുപ്പിനാണ് ആക്രമണം തുടങ്ങിയത്. ടെഹ്റാനില്‍ പലയിടങ്ങളിലും സ്‌ഫോടനത്തിന്റെ ശബ്ദങ്ങള്‍ കേള്‍ക്കുന്നതായും റിപോര്‍ട്ടുണ്ട്.

ഒക്ടോബര്‍ 7 ലെ ഭീകരാക്രമണത്തിന് ശേഷം ഏഴോളം യുദ്ധമുഖങ്ങളില്‍ നിന്നും ഇറാന്‍ നേരിട്ടും, മറ്റ് സംഘങ്ങളെ ഉപയോഗിച്ചും നടത്തുന്ന ആക്രമണങ്ങള്‍ക്ക് പകരം വീട്ടുകയാണെന്നാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ ഡി എഫ്) പറയുന്നത്. ലോകത്തിലെ മറ്റേതൊരു പരമാധികാര രാജ്യത്തെയും പോലെ ഇസ്രയേലിനും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ഇസ്രയേല്‍ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച ജര്‍മ്മനിയില്‍ നിന്നും അമേരിക്കയുടെ എഫ് 16 പോര്‍ വിമാനങ്ങള്‍ മദ്ധ്യപൂര്‍വ്വ മേഖലയില്‍ എത്തിയതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഈ മാസം ആദ്യം ഇറാന്‍ ഇസ്രയേലിന് നേരെ 200 ഓളം മിസൈലുകല്‍ വര്‍ഷിച്ചതിനുള്ള പ്രതികാര നടപടികള്‍ ഉണ്ടാകുമെന്ന് ലോകം മുഴുവന്‍ ഭയന്നിരിക്കുന്നതിനിടയിലായിരുന്നു ഈ നീക്കം.

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ ഉണ്ടായതായ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല എന്നും ഇറാനിയന്‍ അധികൃതര്‍ ഇതുവരെ സ്‌ഫോടനങ്ങളെ കുറിച്ച് പ്രതികരിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യും എന്ന് ഇസ്രയേല്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ബിജെപിയ്ക്ക് വീണ്ടും തലവേദന സൃഷ്ട്ടിച്ചു മൂന്താതറ; സന്ദീപ് വാരിയർ CPM ലേയ്ക്ക് !!!

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !