മാധ്യമങ്ങളെ പട്ടികളോട് ഉപമിച്ച സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസ് ഒരു കോപ്പും മാപ്പ് പറയില്ലെന്ന് വീണ്ടും...

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസ്. മാധ്യമങ്ങള്‍ ഇറച്ചികഷ്ണത്തിനായി കാത്തുനില്‍ക്കുന്ന പട്ടികളെ പോലെ എന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മാധ്യമങ്ങള്‍ വലതുപക്ഷമാണെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

കെ.യു.ഡബ്യു.ജെയുടെ മാപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവന നാലാക്കി മടക്കി പോക്കറ്റിലിട്ടോട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം മാധ്യമങ്ങളോട് എന്‍എന്‍ കൃഷ്ണദാസ് നടത്തിയത് മോശം പെരുമാറ്റമാണെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കുട്ടത്തില്‍ പറഞ്ഞു

കഴിഞ്ഞ ദിവസമാണ് എന്‍.എന്‍ കൃഷ്ണദാസ് മാധ്യമപ്രവര്‍ത്തകര്‍ക്കെതികരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. സിപിഎമ്മില്‍ പൊട്ടിത്തെറി പൊട്ടിത്തെറി എന്ന് രാവിലെ മുതല്‍ കൊടുത്തവര്‍ ലജ്ജിച്ച് തലതാഴ്ത്തുക.


ഷുക്കൂറിന്റെ വീടിന് മുന്നില്‍ ഇറച്ചിക്കടയ്ക്കു മുന്നില്‍ പട്ടികള്‍ നില്‍ക്കുന്നതുപോലെ കാവല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തുക'- എന്നാണ് കൃഷ്ണദാസ് പറഞ്ഞത്. സിപിഎം പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !