ബെംഗളൂരു; യുവാവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കന്നഡ നടി പവിത്ര ഗൗഡ ഹൈക്കോടതിയെ സമീപിച്ചു.
കൂട്ടുപ്രതിയും നടനുമായ ദർശൻ തൊഗുദീപ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണിത്. തുടർന്ന് ഹൈക്കോടതി പൊലീസിനു നോട്ടിസ് അയച്ചിരുന്നു.നവംബർ 7ന് കേസ് വീണ്ടും പരിഗണിക്കും. ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ ജൂൺ 8ന് തലയ്ക്കടിച്ചു കൊലപ്പെടുത്തി കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്ന കേസിലാണ് ഇരുവരും പിടിയിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.