നാഗർകോവിൽ ;സ്ത്രീധന പീഡനത്തിന്റെ പേരിൽ മലയാളി കോളജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയെ (25) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
6 മാസം മുൻപായിരുന്നു തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള വിവാഹം. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃമാതാവുമായി നിരന്തരം വഴക്കുണ്ടായിരുന്നതായാണു വിവരം.ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിലാണു ശ്രുതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ വഴക്കുണ്ടാക്കി. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കാൻ ഇവർ നിർബന്ധിച്ചെന്നും ശബ്ദസന്ദേശത്തിൽ ശ്രുതി പറയുന്നുണ്ട്. ശ്രുതിയുടെ കുടുംബം കോയമ്പത്തൂരിൽ സ്ഥിരതാമസമാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.