1954 ലും 1995 ലും 2013 ലും നിങ്ങൾ നടപ്പിലാക്കിയ വഖഫ് ഭേദഗതി ആരുടെ നിർബന്ധത്തിൽ ആയിരുന്നു എന്ന് ? ആരുടെ ആസൂത്രണം ആയിരുന്നു ഇതിൻ്റെ പിന്നിൽ എന്ന് ? ഹുക്കുമത് -ഇ -ഇലാഹി എന്ന ജമാ അത്ത്കാരുടെ ലക്ഷ്യത്തിൻ്റെ ഭാഗമായിരുന്നോ അതോ ലഷ്കർ ഇ തോയ്ബയുടെയോ എന്നും ചോദിക്കുക !
എന്തായാലും നിങ്ങൾ അറുത്തത് ഈ നാട്ടിലെ മതേതര സങ്കൽപങ്ങളുടെ തായ് വേരാണ്... നിശബ്ദമായി മുറിച്ച് മാറ്റിയത് ഈ ഭരണഘടന പ്രദാനം ചെയ്യുന്ന എല്ലാ പൗരൻമാരുടെയും ജീവനും സ്വത്തിനും സുരക്ഷ എന്ന വിശ്വാസത്തിൻ്റെ ജീവ നാഡിയേയാണ്...!
ഈ മഹാരാജ്യത്തുള്ള ഏതെങ്കിലും ഒരു പൗരൻ്റെ ഭൂമി അത് വഖഫ് ആണെന്ന് തോന്നി കഴിഞ്ഞാൽ അഥവാ സംശയം ഉണ്ടായാൽ അത് സർക്കാരിനെ നേരിട്ട് അറിയിച്ചു ഉടൻ തന്നെ തഹസിൽദാർ വഴിയോ വില്ലേജ് ഓഫീസർ വഴിയോ എല്ലാ ക്രയ വിക്രയങ്ങളും നിർത്തലാക്കി ആ ഭൂമിയിൽ അധികാരം ഉന്നയിക്കാം എന്നത് ഇവിടുത്തെ പൗരൻമാരുടെ അവകാശങ്ങളിലെ ഇരട്ട നീതി അല്ലേ?അത് വഖഫ് അല്ല പകരം പണം നൽകി വാങ്ങിയ ഭൂമിയാണ് , അതിന് ആധാരവും ഉണ്ട് കരം അടച്ച രസീതും ഉണ്ട് എന്ന് പറഞ്ഞാലും , ഇന്നാട്ടിലെ പോലീസിനോ സിവിൽ കോടതികൾക്കോ ഭരണഘടനാ സ്ഥാപനങ്ങൾക്കോ ഇടപെടാൻ കഴിയില്ല പകരം വഖഫ് ട്രൈബൂണൽ മാത്രമാണ് ഇതിലെ വിധികർത്താവ് എന്ന നിയമ പരിഷ്കാരം എന്തിനാണ് കോൺഗ്രസ്സേ നിങ്ങൾ നടപ്പിലാക്കിയത് ?
ഇന്നാട്ടിലെ ഭരണഘടനാ സ്ഥാപനങ്ങളെയും കോടതിയേയും മത സംഘടനയ്ക്ക് മുന്നിൽ അടിയറവ് വെക്കുക ആയിരുന്നില്ലെ നിങ്ങൾ?
വഖഫ് വിഷയത്തിൽ മത മേലാളൻമാർ ആയ ട്രൈബൂണൽകാർ ഒരു തീർപ്പ് കൽപ്പിച്ചാൽ ഇന്ത്യയിലെ പൗരൻമാർക്ക് ആർക്കും ഒരു അപ്പിൽ പോലും നൽകാൻ കഴിയില്ല എന്ന തലത്തിൽ ഒരു നിയമം നിർമ്മിക്കാൻ എങ്ങനെ മനസ്സ് വന്നു കോൺഗ്രസ്സേ നിങ്ങൾക്ക്?
ഈ മഹാരാജ്യത്തിലെ ഒരു സ്ഥാപനത്തിൽ പോലും നമുക്കിതിന് എതിരെ പരാതി പറയാൻ വേണ്ടി ചെയ്യാൻ പറ്റില്ല ,റെവന്യു അവകാശങ്ങൾ ഒന്നും തന്നെ ഇല്ല എന്നുള്ളത് എത്രത്തോളം ദുഃഖകരവും അടിമത്ത്വപരവുമാണ്....!!
സൗദി പോലെയുള്ള ഇസ്‌ലാമിക രാജ്യങ്ങളിൽ കോടതിയ്ക്കും മുകളിൽ തീരുമാനം എടുക്കാൻ കഴിയുന്ന ഗ്രാന്ഡ് മുഫ്തികളുടെ അധികാര രീതിയാണ് ഈ ജനാധിപത്യ മതേതര രാജ്യത്ത് നിശബ്ദമായി അടിച്ചേൽപ്പിച്ചത്!
ഈ മത നേതാക്കളുടെ കൂട്ടായ്മ ആയ വഖഫ് ട്രൈബൂണൽ ഒരു തീരുമാനം എടുത്താൽ അത് ഉടനടി നടപ്പിലാക്കാൻ നമ്മുടെ നാട്ടിലെ കളക്ടറും എഡിഎമ്മും വില്ലേജ് ഓഫീസറും തഹസിൽദാരും മറ്റ് റവന്യു ഉദ്യോഗസ്ഥന്മാരും ഒക്കെ പ്രതിജ്‌ഞാബദ്ധരാണ് എന്നുള്ളത് അക്ഷരാർത്ഥത്തിൽ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ഇവരുടെ വേലക്കാർ ആക്കുന്നതിന് തുല്യമല്ലേ?
എന്തിന് വേണ്ടി എന്ത് ലക്ഷ്യത്തിന് വേണ്ടിയാണ് കോൺഗ്രസ്സ് ഇത്രയും വിട്ടുവീഴ്ച ചെയ്തത് ?
വഖഫ് ഭൂമി കൈവശം വെച്ചിരുന്നവർ ഭൂമി കൈമാറ്റം ചെയ്തു എന്ന കുറ്റത്തിന് 2 വർഷം വരെ കഠിന തടവിന് ശിക്ഷാർഹർ ആണ് എന്ന നിയമം എന്ത് മതേതര ബോദ്ധ്യത്തിൽ ആണ് കോൺഗ്രസ്സ് നടപ്പിലാക്കിയത്?
മുനമ്പത്തെ ഭൂമിയിൽ കരം അടപ്പിച്ചു എന്ന പേരിൽ കേരളാ സർക്കാരിന് എതിരെയും വഖഫ് ബോർഡ് കേസ് എടുത്തിട്ടുണ്ട് എന്ന് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ ? ഇത്തരം ആരോപണങ്ങളിൽ ഒരു തരത്തിലും ഇടപെടാൻ ഉള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് ഇല്ല.
ഏതെങ്കിലും സർക്കാർ ഭൂമി വഖഫ് ആണെന്ന് അവകാശം പറഞ്ഞാൽ ഉടനടി സർക്കാർ അത് പരാതിക്കാർക്ക് തിരിച്ചു നൽകുകയും വേണം !
എന്നെങ്കിലും ഈ നിയമത്തിൽ ഒരു മാറ്റം വരുത്തണം എങ്കിൽ പാർലമെൻ്റിലെ രണ്ട് സഭകളും ഇത് ഒരുമിച്ച് പാസാക്കി എടുക്കണം എന്ന തലത്തിൽ നിയമം ആക്കിയത് ഈ കിരാത നിയമം ഒരിക്കലും മാറാൻ പാടില്ല എന്ന് ഉദ്ദേശിച്ച് തന്നെയാണ്.
ഒരു മതത്തിന് മറ്റു മതസ്തരിൽ ആധിപത്യം പുലർത്താൻ മാത്രം കാരണമാകുന്ന ഈ നിയമം നടപ്പിലാക്കിയത് വഴി കോൺഗ്രസ്സ് അവരുടെ കപട മതേതരത്ത്വ മുഖമാണ് തുറന്ന് കാട്ടിയിരിക്കുന്നത്.ഭരണഘടനയ്ക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കും മീതെ വഖഫ് ബോർഡിന് അവകാശങ്ങൾ നൽകി കോൺഗ്രസ്സ് ഈ മണ്ണിൽ ശരിയത്തിൻ്റെ വിത്താണ് മുളപ്പിച്ചിരിക്കുന്നത്...
ഒക്കെയും നിശബ്ദമായ് നടപ്പിലാക്കിയത് കൊണ്ട് ആരും അറിഞ്ഞില്ല എന്നേയുള്ളൂ... ഭരണഘടനയും ജനാധിപത്യവും ഭാരതീയ ന്യായ സംഹിതയും വാഴുന്ന ഈ ഭാരത മണ്ണിൽ "വഖഫ് നിയമം " എന്ന് പറയുന്നത് പോലും ശരിയല്ല ! ഇത് ഭാരതീയ പൗരൻ്റെ അവകാശങ്ങളുടെ മേൽ ഉള്ള കടന്ന് കയറ്റമാണ്!
ഭരണഘടനാ വിരുദ്ധമായ ഈ നിയമം നടപ്പിലാക്കിയത് വഴി ഈ രാജ്യത്തെ പൗരൻ്റെ സംരക്ഷണം നിഷേധിച്ച കോൺഗ്രസ്സ് ഇപ്പോൾ കേന്ദ്ര സർക്കാർ നിയമം ഭേദഗതി ചെയ്യാൻ നോക്കുമ്പോൾ എതിർക്കുന്നത് ഒരിക്കൽ മുറിവേറ്റ ഭാഗത്ത് വീണ്ടും ഉപ്പ് പുരട്ടി വേദനിപ്പിക്കുന്നതിന് തുല്യമാണ്. ......
അതുകൊണ്ട് വോട്ട് കിട്ടാൻ വേണ്ടി സത്യങ്ങൾ മറച്ച് വെച്ച് ഇരവാദം പയറ്റുന്ന കോൺഗ്രസ്സിനും കമ്മ്യൂണിസ്റ്റിനും വോട്ട് നൽകണോ വേണ്ടയോ എന്നത് മനസാക്ഷിയുള്ള ഓരോ മനുഷ്യരും തീരുമാനിക്കുക!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.