കെ.കരുണാകരൻ്റെ മകന് അവർ സീറ്റ് കൊടുക്കില്ല; തന്റെ ഊഹം ശരിയായിരുന്നു ബി ജെ പി നേതാവ് പത്മജ വേണു

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി യൂത്ത് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാക്കൂട്ടത്തിൻ്റെ പേര് ഉയർന്നുവരുന്നതിനിടെ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണു.

കെ.കരുണാകരൻ്റെ മകന് അവർ സീറ്റ് കൊടുക്കില്ലെന്ന് താൻ അപ്പോഴേ പറഞ്ഞതാണെന്നും അത് ഇപ്പോൾ ശരിയാണെന്നും പത്മജ ഫേസ്ബുക്കിൽ കുറിച്ചു. പാലക്കാട് ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരന് സീറ്റ് നിഷേധിച്ചു. ഇത് ആരും ഇല്ല എന്ന് പറയണ്ട. എൻ്റെ കൈയിൽ തെളിവുകൾ ഉണ്ട്.

ഇത് നിഷേധിച്ചാൽ തെളിവ് സഹിതം പുറത്തു വിടാമെന്നും പത്മജ പറഞ്ഞു. പാലക്കാട് ഒരു കൈ പോലും ഇല്ലേ മത്സരിപ്പിക്കാൻ എന്നും.കരുണാകരൻ്റെ കുടുംബത്തെ പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ കരി വാരിപൂശിയ ഇയാളെ മാത്രമേ അവർക്ക് മത്സരിപ്പിക്കാൻ കിട്ടിയുള്ളൂ എന്നും പത്മജ ചോദിച്ചു.

കുറിപ്പിൻ്റെ പൂർണരൂപം... പാലക്കാട് ശ്രീ രാഹുൽ മങ്കൂറ്റം മത്സരിക്കുന്നു എന്ന് കേട്ടു. ഞാൻ പറഞ്ഞതെല്ലാം ശരിയായി വരുന്നു. പാലക്കാട് ഒരു പോലും ഇല്ലേ മത്സരിപ്പിക്കാൻ? കെ.കരുണാകരൻ്റെ കുടുംബത്തെ (പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ )കരി വാരിപൂശിയ ഇയാളെ മാത്രമേകാർക്ക് കിട്ടിയുള്ളൂ ഇലക്ഷന് മത്സരിപ്പിക്കാൻ? കെ.മുരളീധരൻ്റെ പേര് കേട്ടിരുന്നു .ഞാൻ അപ്പോഴേ പറഞ്ഞു കെ.കരുണാകരൻ്റെ മകന് സീറ്റ് കൊടുക്കില്ല എന്ന് .പറഞ്ഞത് ശരിയായില്ലേ ? പാലക്കാട് ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരന് സീറ്റ് നിഷേധിച്ചു ഇത് ആരും ഇല്ല എന്ന് പറയണ്ട.

 എൻ്റെ കൈയിൽ തെളിവുകൾ ഉണ്ട് . ഇത് നിഷേധിച്ചാൽ തെളിവ് സഹിതം പുറത്തു വിടാം.പാലക്കാട് കെ. മുരളീധരൻ മത്സരിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും രാഹുൽ മാങ്കൂറ്റത്തിലാണു സാധ്യതയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കെ. മുരളീധരൻ്റെ കൂടിയായ പത്മജ സഹോദരിയാണ് വിട്ട് ബിജെപിയിൽ ചേർന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !