ഇടുക്കി: മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ബന്ധുവിനെ കുത്തിക്കൊന്ന കേസിൽ വനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ.
പൂച്ചപ്ര വാളിയംപ്ലാക്കൽ കൃഷ്ണൻ എന്ന പേരിൽ ബാലനെ (48) കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ വാളിയംപ്ലാക്കൽ ജയനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുളമാവിന് സമീപം വനപ്രദേശമായ വലിയമാവ് പ്രദേശത്ത് നിന്നാണ് പോലീസ് പിടികൂടുന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ പൂച്ചപ്ര സ്‌കൂളിന് സമീപം വച്ചാണ് കൊലപാതകം നടന്നത്.
ബാലനും ജയനും ഉൾപ്പെടെ നാലുപേർ പിന്നീട് രാത്രിയിൽ ബാലൻ്റെ കരച്ചിൽ കേട്ട് നാട്ടുകാര് ഓടിയെത്തി. ഉടൻ തന്നെ ഗ്രാമപഞ്ചായത്തംഗം പോൾ സെബാസ്റ്റ്യൻ ഇടപെട്ട് ആംബുലൻസ് വിളിച്ച് പരിക്കേറ്റ ബാലനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബാലൻ്റെ നെഞ്ചിനും കഴുത്തിനും നിരവധി കുത്തേറ്റിരുന്നു. സംഭവത്തിന് ശേഷം പ്രതിയായ ജയൻ ഇരുളിൻ്റെ മറവിൽ സമീപത്തെ മലയുടെ മുകളിലേക്ക് രക്ഷപെട്ടു.
നിരവധി കേസുകളിലെ പ്രതിയാണ് ജയനെന്ന് പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ് ബാലൻ്റെ കാലിൽ ജയൻ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ആഴ്ചകളോളം കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന ബാലൻ അന്ന് രക്ഷപെട്ടു. കോഴിപ്പിള്ളി, വലിയമാവ്, കുളമാവ് പ്രദേശങ്ങളിൽ പൊലീസ് അന്വേഷണം നടത്തി.
കൊലപാതകം നടന്ന സ്ഥലത്തുൾപ്പെടെ പൊലീസ് നായയെ എത്തിച്ചും പരിശോധന നടത്തി. വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് 15 കിലോ മീറ്റർ അകലെ നിന്നാണ് പ്രതി പിടിയിലാകുന്നത്. രണ്ട് ദിവസം പ്രതി വനത്തിനുള്ളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇരുവരും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.