മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി നേതാവ് വിജയ കിഷോർ റഹത്കറെ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചു.
രേഖ ശർമയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് നിയമനം. വനിതാ കമ്മീഷൻ ഒമ്പതാം അധ്യക്ഷയാണ് വിജയ കിഷോർ രഹത്കർ. അർച്ചന മജുംദാറിനെ കമ്മിഷൻ നിയമിച്ചു. കേന്ദ്ര വനിതാ ശിശുവികസന സമിതിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. മൂന്നു വർഷമോ 65 വയസോ ആണ് കമ്മിഷൻ അധ്യക്ഷയുടെ കാലാവധി. 2016- 21ൽ മഹാരാഷ്‌ട്ര സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായിരുന്നു രഹത്കർ.
ആസിഡ് ആക്രമണത്തിൻ്റെ ഇരകൾക്കുവേണ്ടിയുള്ള സക്ഷമ, സ്വയം സഹായ സംഘങ്ങളെ കേന്ദ്ര പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള പ്രജ്വല, 24 മണിക്കൂറും പ്രവർത്തിക്കുന്ന വനിതാ ഹെൽപ്പ് ലൈൻ തുടങ്ങിയ പദ്ധതികൾ ഇക്കാലത്താണ് ആരംഭിച്ചത്. പോക്ക്‌സോ, മുത്തലാഖ്, മനുഷ്യക്കടത്ത് വിഷയങ്ങളിൽ നിയമ പരിഷ്‌കരണങ്ങളും നടപ്പാക്കി.
ആരാണ് വിജയ കിഷോർ രാഹത്കർ?
ബിജെപി പ്രവർത്തകയായി തുടങ്ങിയ രഹത്കർ 2007- 2010ൽ ഛത്രപതി സംഭാജി നഗറിലെ മേയറായിരുന്നു. നഗരത്തിൽ ആരോഗ്യ, അടിസ്ഥാന സൗകര്യമൊരുക്കിയ മുന്നേറ്റം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബിജെപി ദേശീയ സെക്രട്ടറിയും രാജസ്ഥാൻ ഘടകത്തിൻ്റെ ചുമതലയുള്ള സംഘത്തിൻ്റെ ഭാഗവുമാണ്. പൂനെ സർവകലാശാലയിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.