തൃശൂർ: കൊടകര കുഴൽപ്പണ കേസ് സംബന്ധിച്ച് പുറത്തുവന്ന പുതിയ വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ഇപ്പോൾ ആരോപണം ഉന്നയിക്കുന്ന ഓഫീസ് സെക്രട്ടറിയെ രണ്ട് വർഷം മുമ്പ് പുറത്താക്കിയതാണ്. തിരൂർ സതീഷ് ഇപ്പോൾ വിഷയം ചർച്ചയാക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീഷ് ഇപ്പോൾ ആർക്കൊപ്പമാണെന്ന് അന്വേഷിക്കണം. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുന്ന പിആർഒ ഏജൻസിയാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചു.
തേഞ്ഞൊട്ടിയ മുനയൊടിഞ്ഞ ആരോപണങ്ങളുമായി എൽഡിഎഫും യുഡിഎഫും മുന്നിൽ വന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു. പോലീസ് അന്വേഷിച്ച് ചാർജും നൽകിയ കേസാണിത്. ചെറിയ ചെറിയ കാര്യങ്ങൾ ഊതി പെരുപ്പിക്കുകയാണ്. ബിജെപിയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ നോക്കേണ്ട. സംസ്ഥാനത്ത് വലിയ ഭരണവിരുദ്ധ വികാരമാണ് നിലവിലുള്ളത്. സർക്കാറിന് വെല്ലുവിളി ഉയർത്താൻ പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.