തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടയിൽ പടക്കം പൊട്ടി യുവാവിൻ്റെ കൈപ്പത്തി നഷ്ടമായി.
മുള്ളൂർ തലയ്‌ക്കോട് സ്വദേശി നയൻ പ്രഭാതത്തിനാണ് (20) ദാരുണമായ അപകടം സംഭവിച്ചത്. തുന്നിച്ചേർക്കാൻ സാധിക്കാത്തവിധം മാംസം വേർപ്പെട്ടതിനെ തുടർന്ന് നയൻ്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റി. ബുധനാഴ്ച രാത്രി 10 മണിക്ക് ആണ് അപകടം. വീട്ടുമുറ്റത്ത് സുഹൃത്തുക്കളോടൊപ്പം ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായി പടക്കം പൊട്ടിക്കുകയായിരുന്നു.
ഇതിൽ വലിപ്പമുളള അമിട്ട് വിഭാഗത്തിലുളള പടക്കം കത്തിച്ച് റോഡിലേക്ക് എറിഞ്ഞുവെങ്കിലും പൊട്ടിയില്ല. ആഘോഷങ്ങൾ തുടരുന്നത് ഇടയിൽ റോഡിലൂടെ ലോറി കടന്നുവരുന്നത് കണ്ട് നേരത്തെ കത്തിച്ചെറിഞ്ഞിരുന്ന പടക്കം ഓടിയെത്തി എടുത്തുമാറ്റാൻ ശ്രമിച്ചപ്പോൾ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തിൽ വലതു കൈയിലെ മാംസ ഭാഗങ്ങൾ ചിന്നിച്ചിതറി. ഉടൻ തന്നെ യുവാവിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുന്നിച്ചേർക്കാൻ കഴിയാത്ത നിലയിൽ മാംസം ചിതറിയതിനാൽ കൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.