തിരുവനന്തപുരം: ആർ. അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ തത്കാലം വിതരണം ചെയ്യേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി.
അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണവും സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. പോലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ മെഡൽ വിതരണം ചെയ്യണ്ടെന്ന് എഐജി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലാണ് വിതരണം ചെയ്യുന്നത്. അജിത് കുമാറിനെ കൂടാതെ മെഡലിന് അർഹനായിട്ടുള്ള ഡിവൈഎസ്പി അനീഷ് കെ. ജിയ്ക്ക് 2018ലും 2024ലും മെഡൽ ലഭിച്ചതിനാൽ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ മെഡൽ വിതരണം ചെയ്യേണ്ടെന്ന് ഉത്തരവിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.