വയനാട്: രാജ്യത്ത് കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ എവിടെ മത്സരിച്ചാലും താരപ്രചാരകയാണ് പ്രിയങ്ക ഗാന്ധി, വയനാട്ടില്‍ പ്രിയങ്ക മത്സരിക്കുമ്പോള്‍ പ്രചാരണത്തിന് എത്തുന്ന മറ്റൊരു താരത്തെ കാത്തിരിക്കുകയാണ് യുഡിഎഫ് പ്രവർത്തകർ.
ഹരിയാനയില്‍ കോണ്‍ഗ്രസിന് കാലിടറിയപ്പോഴും. ജൂലാന നിയമസഭാ മണ്ഡലത്തില്‍ ബിജെപിയെ മലർത്തിയടിച്ച വിനേഷ് ഫോഗട്ട്. വയനാടൻ ചുരം കയറി പ്രിയങ്കക്ക് വോട്ട് തേടി വിനേഷ് എത്തും.ഗുസ്തിയില്‍ രാജ്യത്തിന്റെ അഭിമാന താരം..... ഗോദക്ക് പുറത്ത്, എതിരാളികളുടെ ശക്തി ചോർത്തുന്ന ഉറച്ച നിലപാടുകള്‍.... രാഷ്ട്രീയഗോദയില്‍ കോണ്‍ഗ്രസിന്റെ ജേഴ്സിയില്‍ കളത്തില്‍.... ഹരിയാനയിലെ ജൂലാന മണ്ഡലം ഒന്നര പതിറ്റാണ്ടിനു ശേഷം കോണ്‍ഗ്രസിന് തിരികെ നേടിക്കൊടുത്ത് അരങ്ങേറ്റം... കോണ്‍ഗ്രസിനിന്ന് റിയല്‍ ഫൈറ്റർ ആണ് വിനേഷ് ഫോഗട്ട്.
ഗുസ്തി ഫെഡറേഷൻ തലപ്പത്ത് നിന്ന് ബ്രിജ്ഭൂഷനെ പടിയിറക്കാനുള്ള സമരമുഖത്ത് കണ്ടതാണ് ഗോദയ്ക്ക് പുറത്തെ വിനേഷിന്റെ പോരാട്ടവീര്യം. പാരിസ് ഒളിമ്ബിക്സില്‍ മെഡലുറപ്പിച്ചിട്ടും... കഴുത്തില്‍ അണിയാൻ കഴിയാതെ തിരികെ വന്നത് ജൂലാനയിലെ പോരാട്ട മണ്ണിലേക്ക് ആയിരുന്നു.
ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരികെയെത്തുമെന്ന് കരുതിയിരുന്നവർക്ക് കണക്കുകൂട്ടല്‍ തെറ്റിയെങ്കിലും ആകെ ആശ്വാസമായത് വിനേഷിന്റെ വിക്ടറി ആണ്. ബിജെപിയെ മുട്ടുകുത്തിച്ച വിനേഷ് വയനാട്ടിലേക്ക് എത്തുകയാണ്, പ്രിയങ്ക ഗാന്ധിക്ക് വോട്ട് തേടി.
പ്രചാരണത്തിന്റെ തീയതിയും സമയവും പിന്നീട് തീരുമാനിക്കും, യുഡിഎഫിന്റെ ഉറച്ച കോട്ടയില്‍ വോട്ടർമാരെ നേരില്‍ കണ്ടു ഒന്നുകൂടി വോട്ടുറപ്പിക്കാനാണ് വിനേഷ് എത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.