അറോഹ: സ്വകാര്യ സ്കൂള്‍ ബസിന് നേരെ വെടിയുതിർത്ത് അജ്ഞാതർ. ഉത്തർ പ്രദേശിലെ അംറോഹയില്‍ വെള്ളിയാഴ്ചയാണ് സംഭവം.
28 വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ വാനിന് നേരെയാണ് മുംഖം മൂടി ധാരികള്‍ വെടിയുതിർത്തത്. സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഗജ്റൌല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എസ് ആർ എസ് ഇന്റർനാഷണല്‍ സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി പോയ വാനിന് നേരെ നിരവധി തവണയാണ് അക്രമികള്‍ വെടിയുതിർത്തത്.
സ്കൂള്‍ വാൻ ഓടിച്ചിരുന്ന ആളെ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണമെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്. സംഭവത്തില്‍ സ്കൂള്‍ കുട്ടികള്‍ ഭയന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.
മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് ഇതിനോടകം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വെടിവയ്പിന് പിന്നാലെ കുട്ടികള്‍ സീറ്റുകള്‍ക്ക് പിന്നിലായി വാനിന്റെ തറയില്‍ കിടന്നതാണ് അപകടമൊഴുവാക്കിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
കുട്ടികള്‍ നിലവിളിക്കുന്നതിനിടെ ഡ്രൈവർ വാഹനം വേഗത്തില്‍ ഓടിച്ച് പോയതാണ് മറ്റ് രീതിയിലുള്ള അപകടം ഒഴിവാക്കിയത്
. സ്കൂളിലെത്തിയ ഉടനേ ഡ്രൈവർ വിവരം മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായി അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.
മൂന്ന് പേരാണ് മുഖം മറച്ച് സ്കൂള്‍ വാനിന് നേരെ വെടിയുതിർത്തതെന്നാണ് അംറോഹ പൊലീസ് സൂപ്രണ്ട് പ്രതികരിക്കുന്നത്. ഡ്രൈവറുടെ വിൻഡോയ്ക്ക് സമീപമെത്തിയും അക്രമികള്‍ വെടിയുതിർത്തിരുന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിവയ്പ് നടത്തിയിട്ടുള്ളത്.
സ്കൂളിന് പുറത്ത് വച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ഒരു സ്കൂട്ടി വാനില്‍ ഇടിച്ചത് ഡ്രൈവറും സ്കൂട്ടറിലുണ്ടായിരുന്നവരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.